പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Apr 15, 2023, 04:15 PM ISTUpdated : Apr 15, 2023, 04:49 PM IST
പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

'ബീൻസ്, പയർ പോലുള്ള പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തുക...' -  ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ശിഖ ദ്വിവേദി പറയുന്നു.   

പിസിഒഎസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ ഡിസോർഡർ ആണ്. അണ്ഡാശയത്തിൽ ഒന്നിലധികം ചെറിയ സിസ്റ്റുകളുടെ വളർച്ചയും ഉയർന്ന അളവിലുള്ള ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഇൻസുലിൻ പ്രതിരോധം എന്നിവയും ഇതിന്റെ സവിശേഷതയാണ്.  

ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, ഗർഭിണിയാകാനുള്ള ബുദ്ധിമുട്ട് എന്നിവ പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ. പിസിഒഎ ഉള്ള എല്ലാ സ്ത്രീകളിലും ഈ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.  പിസിഒഎസ് ബാധിച്ച പല സ്ത്രീകൾക്കും ഇൻസുലിൻ പ്രതിരോധശേഷി ഉണ്ട്യ ഇത് രക്തത്തിൽ നിന്ന് ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. 

'ബീൻസ്, പയർ പോലുള്ള പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തുക...' -  ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ശിഖ ദ്വിവേദി പറയുന്നു. 

നമ്മൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ശുദ്ധവും സസ്യാധിഷ്ഠിതവുമായ പോഷകാഹാരം ശരീരം നന്നായി ആഗിരണം ചെയ്യുന്നതായി അറിയപ്പെടുന്ന നിരവധി ഗുണങ്ങൾ നൽകുന്നു. നല്ല ഉറക്കം ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുമെന്നതിനാൽ നിങ്ങളുടെ മനസ്സിനെ വിശ്രമിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക. അതിനാൽ, എല്ലാ ദിവസവും 6-8 മണിക്കൂർ ഉറങ്ങുന്നത് ഉറപ്പാക്കുക.  ഔഷധസസ്യങ്ങൾ, മയോ-ഇനോസിറ്റോൾ, അവശ്യ മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയ പ്രകൃതിദത്ത സപ്ലിമെന്റുകൾ പിസിഒഎസിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. പിസിഒഎസും അതിന്റെ ലക്ഷണങ്ങളും സ്വാഭാവികമായി ‌നിയന്ത്രിക്കാൻ‌ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ...

പഞ്ചസാര, കഫീൻ, ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് പരിമിതപ്പെടുത്തുക.
വ്യായാമം ശീലമാക്കുക.
നന്നായി ഉറങ്ങുക.
നല്ല മാനസികാരോഗ്യം നിലനിർത്താൻ ദിവസവും ധ്യാനമോ യോ​ഗയോ ചെയ്യുക. 

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ; അറിഞ്ഞിരിക്കാം ഈ രോഗകാരണങ്ങള്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ