Diabetes : പ്രമേഹം-2 ഭേദപ്പെടുത്താം; ജീവിതരീതികളില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍...

Web Desk   | others
Published : Dec 27, 2021, 05:40 PM IST
Diabetes : പ്രമേഹം-2 ഭേദപ്പെടുത്താം; ജീവിതരീതികളില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍...

Synopsis

ടൈപ്പ്-2 പ്രമേഹമാണെങ്കില്‍ ചിലരിലെങ്കിലും ഭേദപ്പെടുത്താന്‍ സാധിക്കും. ഇതിന് ചിട്ടയായ ജീവിതരീതിയും ചികിത്സയുമെല്ലാം ആവശ്യമായി വരാറുണ്ട്. അത്തരത്തില്‍ ടൈപ്പ്-2 പ്രമേഹം ഭേദപ്പെടുത്താന്‍ സഹായിക്കുന്ന ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് പങ്കുവയ്ക്കുകയാണ്

ജീവിതശൈലീരോഗങ്ങളില്‍ ( Lifestyle Disease )  ഉള്‍പ്പെടുന്ന ഒന്നാണ് പ്രമേഹം. ഇതുതന്നെ ടൈപ്പ്-1, ടൈപ്പ് 2 ( Diabetes ) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ഇതില്‍ ടൈപ്പ്-1 പ്രമേഹം, ഒരിക്കല്‍ പിടിപെട്ട് കഴിഞ്ഞാല്‍ പിന്നീട് ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നതല്ല. 

അതേസമയം ടൈപ്പ്-2 പ്രമേഹമാണെങ്കില്‍ ചിലരിലെങ്കിലും ഭേദപ്പെടുത്താന്‍ സാധിക്കും. ഇതിന് ചിട്ടയായ ജീവിതരീതിയും ചികിത്സയുമെല്ലാം ആവശ്യമായി വരാറുണ്ട്. അത്തരത്തില്‍ ടൈപ്പ്-2 പ്രമേഹം ഭേദപ്പെടുത്താന്‍ സഹായിക്കുന്ന ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് പങ്കുവയ്ക്കുകയാണ്.

ഒന്ന്...

പ്രമേഹമുണ്ടെന്ന് ഓര്‍ത്ത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ കാര്‍ബ് കുറഞ്ഞ ഡയറ്റ് പാലിക്കുക. 

രണ്ട്...

ശരീരത്തിന് ആവശ്യമായത്രയും പ്രോട്ടീനും നല്ല കൊഴുപ്പും ഡയറ്റിലുള്‍പ്പെടുത്തുക. 

മൂന്ന്...

ഭക്ഷണം കഴിഞ്ഞ ശേഷം പത്ത് മിനുറ്റ് നേരത്തേക്ക് നടക്കുക. 

ഇത് ദഹനം എളുപ്പത്തിലാക്കാനും സഹായിക്കും. 

നാല്...

ഗ്ലൈസമിക് ഇന്‍ഡെക്‌സ് (ജിഐ) കുറഞ്ഞ പഴങ്ങള്‍ മാത്രം കഴിക്കുക. 

അഞ്ച്...

ഏത് രോഗത്തെയും എതിരിടാനുള്ളൊരു മാര്‍ഗമാണ് വ്യായാമം. ഇവിടെയും അത് പ്രധാനം തന്നെ. 'ബാലന്‍സ്ഡ്' ആയ വ്യായാമമാണ് പ്രമേഹമുള്ളവര്‍ ചെയ്യേണ്ടത്. 

ആറ്...

ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ആഴത്തിലുള്ള ഉറക്കം ഉറപ്പിക്കുക. 

ഏഴ്...

ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്. അതിനാല്‍ വൈകാരികമായ വ്യതിയാനങ്ങള്‍ എപ്പോഴും സംഭവിക്കാതിരിക്കാന്‍ കരുതലെടുക്കുക. 

എട്ട്...

ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അണുബാധകള്‍ക്കുമെല്ലാം കാരണമാകുന്ന തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

ഒമ്പത്...

ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക. സ്‌പൈസുകള്‍, ഇലകള്‍, പച്ചക്കറികള്‍, സീഡ്‌സ്, നട്ട്‌സ്, ഫൈബര്‍ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താം. നന്നായി വെള്ളവും കുടിക്കുക. 

പത്ത്...

ഉറക്കവും ഭക്ഷണവും കൃത്യമായി പിന്തുടരുക. 

ഇത് എല്ലാ ദിവസവും സമയമാനുബന്ധമായി ചെയ്യുക. 

പതിനൊന്ന്...

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിഗ് രീതിയും വളരെ പ്രയോജനപ്രദമാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ പിന്നീടുള്ള മണിക്കൂറുകളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന്റെ രീതി. 

പന്ത്രണ്ട്...

ആവശ്യമില്ലാതെ ഭക്ഷണം കഴിക്കരുത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ഇടനേരങ്ങളിലെ 'സ്‌നാക്കിംഗ്' പ്രമേഹമുള്ളവര്‍ക്ക് നല്ലതല്ല.

Also Read:- വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണോ? തിരിച്ചറിയാം ഈ സൂചനകളിലൂടെ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ