വന്ധ്യതയെ ചെറുക്കാം, ഭക്ഷണത്തില്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവന്നുനോക്കൂ...

Published : Mar 07, 2023, 07:59 AM ISTUpdated : Mar 07, 2023, 08:05 AM IST
വന്ധ്യതയെ ചെറുക്കാം, ഭക്ഷണത്തില്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവന്നുനോക്കൂ...

Synopsis

ഭക്ഷണമടക്കമുള്ള ജീവിതരീതി മെച്ചപ്പടുത്തുന്നതിലൂടെ വന്ധ്യതയും ചെറുക്കാൻ സാധിക്കില്ലേ? തീര്‍ച്ചയായും ഒരു പരിധി വരെ സാധ്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മറ്റ് കാരണങ്ങളാല്‍ വന്ധ്യതാപ്രശ്നം നേരിടുന്നവരെ സംബന്ധിച്ച് അവര്‍ക്ക് അതിനുള്ള പരിഹാരം തന്നെ വേണ്ടിവരാം. എന്തായാലും വന്ധ്യതയെ ചെറുക്കാൻ ഭക്ഷണത്തില്‍ വരുത്തേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വന്ധ്യതാപ്രശ്നങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നമാണ്. പല ഘടകങ്ങളും വ്യക്തികളെ വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ഇതിലൊരു ഘടകമാണ് ജീവിതരീതി. ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. അങ്ങനെയെങ്കില്‍ ഭക്ഷണമടക്കമുള്ള ജീവിതരീതി മെച്ചപ്പടുത്തുന്നതിലൂടെ വന്ധ്യതയും ചെറുക്കാൻ സാധിക്കില്ലേ?

തീര്‍ച്ചയായും ഒരു പരിധി വരെ സാധ്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മറ്റ് കാരണങ്ങളാല്‍ വന്ധ്യതാപ്രശ്നം നേരിടുന്നവരെ സംബന്ധിച്ച് അവര്‍ക്ക് അതിനുള്ള പരിഹാരം തന്നെ വേണ്ടിവരാം. എന്തായാലും വന്ധ്യതയെ ചെറുക്കാൻ ഭക്ഷണത്തില്‍ വരുത്തേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കാര്‍ബ്- അഥവാ കാര്‍ബോഹൈഡ്രേറ്റ് ഏവര്‍ക്കുമറിയാം. 'കോംപ്ലക്സ് കാര്‍ബ്' എന്നൊരു വിഭാഗമുണ്ട്. ബ്രഡ്, വൈറ്റ് റൈസ്, കുക്കീസ്, കേക്ക് എന്നിങ്ങനെയുള്ള വിഭവങ്ങളിലെല്ലാമുള്ള 'റിഫൈൻഡ് കാര്‍ബ്'ന് പകരം ഇത് കാര്യമായി ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം. പയറുകള്‍, ധാന്യങ്ങള്‍, പല പച്ചക്കറികള്‍, ബീൻസ് എന്നിവയെല്ലാം 'കോംപ്ലക്സ് കാര്‍ബ്'ന് ഉദാഹരണങ്ങളാണ്. 

രണ്ട്...

ആന്‍റി-ഓക്സിഡന്‍റ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. ഇതും വന്ധ്യതയെ ചെറുക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി, ചീര, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, അവക്കാഡോ, ബീറ്റ്റൂട്ട്, മുള്ളങ്കി, ലെറ്റൂസ്, മധുരക്കിഴങ്ങ്, മത്തൻ എന്നിവയെല്ലാം ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായ അടങ്ങിയ വിഭവങ്ങളാണ്.

മൂന്ന്...

ചില ഭക്ഷണങ്ങളില്‍ 'ട്രാൻസ് ഫാറ്റ്' അല്ലെങ്കില്‍ 'അണ്‍-സാച്വറേറ്റഡ് ഫാറ്റ്' അടങ്ങിയിരിക്കും. ഇവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ബേക്ക് ചെയ്ത് പാക്കറ്റില്‍ വരുന്ന വിഭവങ്ങള്‍, പൈകള്‍, ഫ്രോസണ്‍ പിസ, ബിസ്കറ്റ്, റോള്‍സ്, ഫ്രൈസ്- ഫ്രൈഡ് ചിക്കൻ പോലുള്ള ഫ്രൈഡ് ഫുഡ്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

നാല്...

ഭക്ഷണത്തിലൂടെ പ്രോട്ടീൻ കൂടുതലായി സ്വീകരിക്കാൻ ശ്രമിക്കണം. ചിക്കൻ, സീഫുഡ്, സാല്‍മണ്‍ മത്സ്യം, കാൻഡ് ട്യൂണ, മത്തി എന്നിവയെല്ലാം പ്രോട്ടീന്‍റെ നല്ല സ്രോതസുകളാണ്. വെജിറ്റേറിയനാണെങ്കില്‍ സോയ ബീൻ പ്രോഡക്ട്സ്, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, ഫോര്‍ട്ടിഫൈഡ് വെജിറ്റേറിയൻ വിഭവങ്ങള്‍ എന്നിവയും പകരം വയ്ക്കാവുന്നതാണ്. 

അഞ്ച്...

കൊഴുപ്പ് കാര്യമായി അടങ്ങിയ പാല്‍ കഴിക്കാൻ ശ്രമിക്കാം. പാല്‍ അല്ലെങ്കില്‍ കട്ടിത്തൈരും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

ആറ്...

ആദ്യമേ സൂചിപ്പിച്ചത് പോലെ 'റിഫൈൻഡ് കാര്‍ബ്'ഉം പരമാവധി ഒഴിവാക്കണം. വൈറ്റ് പാസ്ത, ബ്രഡ്, വൈറ്റ് റൈസ് എന്നിവയെല്ലാം 'റിഫൈൻഡ് കാര്‍ബ്'ന് ഉദാഹരണമാണ്. 

ഡയറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ എപ്പോഴും ഒരു ഡോക്ടറുടെ നിര്‍ദേശം കൂടി തേടുന്നത് ഉചിതമാണ്. പ്രത്യേകിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍.

Also Read:- പ്രായമാകുന്നത് എങ്ങനെയാണ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നത്?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം