Health Tip: പ്രായമാകുന്നത് എങ്ങനെയാണ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നത്?

Published : Mar 07, 2023, 07:19 AM ISTUpdated : Mar 07, 2023, 07:20 AM IST
Health Tip:  പ്രായമാകുന്നത് എങ്ങനെയാണ് ഹൃദയത്തെ ദോഷകരമായി ബാധിക്കുന്നത്?

Synopsis

പ്രായം ചെല്ലുംതോറും വണ്ണം കൂടി വരാൻ സാധ്യതകളേറെയാണ്. ഈ രീതിയില്‍ ശരീരഭാരം കൂടുന്നത് പല പ്രതികൂലസാഹചര്യങ്ങളും ഹൃദയത്തിനുണ്ടാക്കുന്നു. അതേസമയം വണ്ണം കൂടാത്തവരില്‍ ഇതിനുള്ള സാധ്യത കുറഞ്ഞിരിക്കുകയും ചെയ്യുന്നു. എന്നാല്‍ 'സീറോ' സാധ്യത- അതായത് വണ്ണം കുറഞ്ഞവരില്‍ ഹൃദയസംബന്ധമായ തകരാറുകള്‍ കാണുകയില്ല എന്ന് തീര്‍ത്തുപറയാനും സാധിക്കില്ല. 

പ്രായമാകുംതോറും ആരോഗ്യകാര്യങ്ങളില്‍ വെല്ലുവിളികള്‍ കൂടിക്കൊണ്ടിരിക്കും. പ്രായമേറുന്നതിന് അനുസരിച്ച് ശരീരത്തിന്‍റെ വിവിധ അവയവങ്ങളുടെയും പ്രവര്‍ത്തനം കുറഞ്ഞുവരുന്നതോടെയാണ് ഏറെയും പ്രശ്നങ്ങളുണ്ടാകുന്നത്. ഇതിനാല്‍ തന്നെ പ്രായമായവരില്‍ അസുഖങ്ങളും കൂടുതലായിരിക്കും. ഇത്തരത്തില്‍ പ്രായം കൂടുന്നത് എങ്ങനെയാണ് ഹൃദയത്തെ ദോഷകരമായി ബാധിക്കുക?

പല രീതിയില്‍ പ്രായമേറുന്നത് ഹൃദയത്തെ പ്രതികൂലാവസ്ഥയിലേക്കാം. അതില്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ അറിയാം. 

ഒന്ന്...

പ്രായം ചെല്ലുംതോറും വണ്ണം കൂടി വരാൻ സാധ്യതകളേറെയാണ്. ഈ രീതിയില്‍ ശരീരഭാരം കൂടുന്നത് പല പ്രതികൂലസാഹചര്യങ്ങളും ഹൃദയത്തിനുണ്ടാക്കുന്നു. അതേസമയം വണ്ണം കൂടാത്തവരില്‍ ഇതിനുള്ള സാധ്യത കുറഞ്ഞിരിക്കുകയും ചെയ്യുന്നു. എന്നാല്‍ 'സീറോ' സാധ്യത- അതായത് വണ്ണം കുറഞ്ഞവരില്‍ ഹൃദയസംബന്ധമായ തകരാറുകള്‍ കാണുകയില്ല എന്ന് തീര്‍ത്തുപറയാനും സാധിക്കില്ല. 

രണ്ട്...

പ്രായം കൂടുന്നതിന് അനുസരിച്ച് ബിപി (രക്തസ്മര്‍ദ്ദവും) കൂടാം. തുടര്‍ച്ചയായി രക്തം ശക്തിയായി ഒഴുകുന്ന സാഹചര്യമാണ് ഹൈപ്പര്‍ടെൻഷൻ അല്ലെങ്കില്‍ ബിപി കൂടുമ്പോള്‍ സംഭവിക്കുന്നത്. ഇത് ക്രമേണ ഹൃദയത്തെ ബാധിക്കാം. ബിപിയുള്ളവരില്‍ ഏത് പ്രായക്കാരിലും ഹൃദയത്തിന് വെല്ലുവിളിയുണ്ടാകാറുണ്ട്.

മൂന്ന്...

പ്രായം കൂടുമ്പോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയുണ്ടാകാം. കൊളസ്ട്രോള്‍ എന്നും പറയാം. ഇത് രക്തക്കുഴലുകള്‍ ചുരുക്കുന്നതിനും രക്തയോട്ടം തടസപ്പെടുന്നതിനുമെല്ലാം കാരണമാകുന്നു. ഇതും ഹൃദയത്തെ ദോഷകരമായി ബാധിക്കാം. 

നാല്...

പ്രായമായവരില്‍ നെഞ്ചിടിപ്പിലും വ്യത്യാസം വരാറുണ്ട്. പ്രായമായവരില്‍ പക്ഷാഘാത സാധ്യത കൂട്ടുന്നതിനുള്ള ഒരു കാരണം ഇതാണത്രേ. അങ്ങനെ ഈ ഘടകവും ഹൃദയത്തിന് വെല്ലുവിളിയുയര്‍ത്തുന്നു. 

അഞ്ച്...

അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത് പ്രകാരം 'ആഞ്ജിന പെക്ടോറിസ്' അഥവാ നെഞ്ചിന്‍റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടുന്ന അവസ്ഥ പലപ്പോഴും കാണാം. ഇതും ക്രമേണ ഹൃദയത്തെ അപകടത്തിലാക്കാം.

പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരുമന്നതും ഇത് ആരോഗ്യത്തിന് വെല്ലുവിളികളുയര്‍ത്തുമെന്നതും ഉറപ്പുള്ള കാര്യമാണ്. അതേസമയം പ്രായമായവരിലെല്ലാം ഹൃദയംസംബന്ധമായ പ്രശ്നങ്ങള്‍ ഉറപ്പായും കാണുമെന്ന് പറയാൻ സാധിക്കില്ല. അവരില്‍ ഇതിനുള്ള സാധ്യതകളേറെയാണെന്നതും എങ്ങനെയാണ് ആ സാധ്യതകളേറുന്നതും എന്നതുമാണ് വിശദീകരിച്ചത്.

Also Read:- ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കാം; അങ്ങനെയുള്ള കോംബോകള്‍...

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ