വീട്ടില്‍ 'ലോക്കല്‍' കൊതുകുതിരികള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം...

Published : Jun 13, 2019, 04:40 PM ISTUpdated : Jun 13, 2019, 04:42 PM IST
വീട്ടില്‍ 'ലോക്കല്‍' കൊതുകുതിരികള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം...

Synopsis

നിങ്ങളുടെ കുടുംബത്തെ കൊതുകില്‍ നിന്നും അവപരത്തുന്ന അസുഖങ്ങളില്‍ നിന്നുംസംരക്ഷിക്കാനായി കത്തിച്ചുവെക്കുന്ന ഈ കൊതുകുതിരികളില്‍ പലതും, വിശേഷിച്ചും 'ലോക്കല്‍' കൊതുകുതിരികള്‍, പലപ്പോഴും നമുക്കേകുക മാരകരോഗങ്ങളാവും

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ 'ലോക്കല്‍' കൊതുകുതിരികള്‍ പലതും നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് ഹാനികരമാണ്. അവയില്‍ അടങ്ങിയിരിക്കുന്ന, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന രാസവസ്തുക്കളെപ്പറ്റി പലരും ഒട്ടും ബോധവാന്മാരല്ല. 

വീട്ടിനുള്ളില്‍ കൊതുക് വരാതിരിക്കാന്‍ നമ്മള്‍ പരക്കെ ഉപയോഗിച്ചിരുന്ന ഒരു മാര്‍ഗമാണ് തിരി കത്തിച്ചുവെക്കുക എന്നത്. കൊതുകുതിരികള്‍ കത്തിക്കുമ്പോള്‍ പരക്കുന്ന പുക; മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ മാരകരോഗങ്ങള്‍ വഹിക്കുന്ന കൊതുകുകളെ വീടുകളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ശേഷിയുള്ളതാണ്. 

എന്നാല്‍, നിങ്ങളുടെ കുടുംബത്തെ കൊതുകില്‍ നിന്നും അവപരത്തുന്ന അസുഖങ്ങളില്‍ നിന്നുംസംരക്ഷിക്കാനായി കത്തിച്ചുവെക്കുന്ന ഈ കൊതുകുതിരികളില്‍ പലതും, വിശേഷിച്ചും 'ലോക്കല്‍' കൊതുകുതിരികള്‍, പലപ്പോഴും നമുക്കേകുക മാരകരോഗങ്ങളാവും. കൃത്യമായ ഗുണനിലവാരപരിശോധനകളോ, ബ്രാന്‍ഡഡ് തിരികളെപ്പോലെ വ്യക്തമായ നിര്‍മാണപ്രക്രിയകളോ ഒന്നും ഇല്ലാത്ത ഈ 'ലോക്കല്‍' കൊതുകുതിരികളില്‍ പലപ്പോഴും മനുഷ്യന്റെ ആരോഗ്യത്തിന് വളരെയധികം ഹാനികരമായ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ടാവും. 

പലപ്പോഴും ഈ കെമിക്കലുകള്‍ അനുവദനീയമായ അളവിലുംകൂടുതലായി പ്രയോഗിക്കുന്നതുകൊണ്ട് കൊതുകുകളെ ആട്ടിയോടിക്കുന്നതില്‍ അവ വളരെയധികം ഫലപ്രദമാണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍,  ആ പുക ശ്വസിക്കുന്നത് നിങ്ങള്‍ക്ക് ശ്വാസകോശസംബന്ധിയായ പല മാരകരോഗങ്ങളുമുണ്ടാക്കാം. ഈ 'ലോക്കല്‍' കൊതുകുതിരിയില്‍ പലപ്പോഴും മാരകമായ കീടനാശിനികളുടെ അംശമുണ്ടാവാറുണ്ട്.  അവയുടെ നിര്‍മാണത്തിന് കൃത്യമായ രേഖകളുണ്ടാവാറില്ല, പരിശോധനകളും അവര്‍നടത്താറില്ല. അതുകൊണ്ടുതന്നെ താരതമ്യേന വളരെ കുറഞ്ഞവിലയ്ക്ക് ഈ തിരികള്‍ മാര്‍ക്കറ്റില്‍ ലഭ്യവുമാവും. 

എന്നാല്‍, ഇതിലൊക്കെ മയങ്ങി അത്തരത്തിലുള്ള വ്യാജ ഉത്പന്നങ്ങളുടെ പിന്നാലെ പോയാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമാവുക അവരുടെ ആരോഗ്യമാവും. ആ നഷ്ടം ചിലപ്പോള്‍ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധമാവും നമുക്ക്‌നഷ്ടമാവുക. പലപ്പോഴും ഇത്തരത്തിലുള്ള കൊതുകുതിരി നിര്‍മാതാക്കള്‍തങ്ങളുടെ ഉത്പന്നങ്ങള്‍ 100% നാച്വറല്‍ ആണെന്നുപോലും അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്.

എന്നാല്‍ നേരെമറിച്ച് ഇവയില്‍ ഒരുകാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്ത രാസവസ്തുക്കളാവും ഉണ്ടാവുക എന്നതാണ് സത്യം. അത് കത്തുമ്പോള്‍ ഉണ്ടാവുന്നപുക, നമുക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുവാന്‍ പോന്നതാണ്. ജനിതകമായ വൈകല്യങ്ങള്‍, ആസ്ത്മ, മറ്റുള്ള ശ്വാസകോശരോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാനുള്ളസാധ്യതയുണ്ട്. ഇത് കൂടുതലായും ഉണ്ടാവുന്നത് മഞ്ഞുകാലത്താണ് എന്നതും ശ്രദ്ധേയമാണ്. 

ഈ വിവരം വളരെ ആശങ്കാജനകമായ ഒന്നാണെങ്കിലും, നമുക്ക് കൊതുകുകളെ അകറ്റാന്‍ ഏതെങ്കിലും തരത്തിലുള്ള ഒരുമാര്‍ഗം അവലംബിക്കേണ്ടതുമുണ്ട്. ഒന്നും ഉപയോഗിക്കാതിരുന്നാല്‍ നമ്മളെ കാത്തിരിക്കുന്നത് മാരകമായ കൊതുകുജന്യരോഗങ്ങളാവും. അപ്പോള്‍ പിന്നെ നമുക്ക് ചെയ്യാനാവുക, കൊതുകുതിരികള്‍ വാങ്ങുമ്പോള്‍, മികച്ച ഗുണനിലവാരമുള്ള, കൃത്യമായ പരിശോധനാചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിക്കപ്പെടുന്ന, നല്ല ബ്രാന്‍ഡഡ് കൊതുകുതിരികള്‍വാങ്ങുക എന്നതാണ്. 

ബ്രാന്‍ഡഡ് തിരികള്‍ എല്ലാവിധത്തിലുമുള്ള സര്‍ക്കാര്‍പ്രഖ്യാപിത ഗുണനിലവാരപരിശോധനകളും പാലിച്ചുകൊണ്ട് മാത്രം നിര്‍മ്മിക്കപ്പെടുന്നവയാകും. കൃത്യമായ ഇടവേളകളില്‍ പഠനങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നവയാണ് അവ.   

ഉപഭോക്താക്കളില്‍ ഇത്തരത്തില്‍ ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഉത്പന്നങ്ങളെപ്പറ്റി ആവശ്യമായ അവബോധംസൃഷ്ടിക്കുകയും, ഉയര്‍ന്നഗുണനിലവാരമുള്ള, സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡിന്റെ അംഗീകാരമുള്ള ഉത്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാറ്റിനും ഉപരിയായി നമ്മള്‍ പരിഗണിക്കേണ്ടത് നമ്മുടെആരോഗ്യമാണ് എന്ന് ചുരുക്കം. 

ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഗുണനിലവാരപരിശോധനാചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്ന പ്രോഡക്റ്റ് തിരഞ്ഞെടുക്കുകയാണ് ഉപഭോക്താവ് എന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ടത്. ഗുഡ്‌നൈറ്റ് ഏറെക്കാലമായി വിപണിയില്‍ അനവധി പ്രൊഡക്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് സജീവസാന്നിധ്യമായി നില്‍ക്കുന്ന മലയാളിയുടെ സ്വന്തം ബ്രാന്‍ഡാണ്. ഗുഡ്‌നൈറ്റിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും ഇന്ത്യന്‍ ഗവണ്മെന്റിന്റെ അംഗീകാരമുണ്ട്. ഗുഡ്‌നെറ്റ് ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന പ്രൊഡക്ടാണ് 100 % ശുദ്ധവും, പ്രാകൃതികവുമായ ഗുഡ്‌നൈറ്റ് 'നാച്വറല്‍സ് നീം അഗര്‍ബത്തീസ്'. ഇതിലടങ്ങിയിരിക്കുന്ന ആര്യവേപ്പിന്റെയും മഞ്ഞളിന്റെയും ഗുണം കൊതുകുകളെ ആട്ടിയോടിച്ച് 3 മണിക്കൂര്‍ നേരം വരെ സുരക്ഷ ഉറപ്പുതരുന്നു. 

നിങ്ങളുടെ വീട്ടിലെ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒക്കെ ഒരുപോലെസുരക്ഷിതമാണ് 'ഗുഡ്‌നൈറ്റ് നാച്വറല്‍സ് നീംഅഗര്‍ബത്തികള്‍'. 76 ലക്ഷം ഇന്ത്യക്കാര്‍ തികഞ്ഞ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും നല്ല ബ്രാന്‍ഡുകളില്‍ ഒന്നായ ഗുഡ്‌നൈറ്റ് 'ഗുഡ്‌നൈറ്റ് നാച്വറല്‍സ് നീം അഗര്‍ബത്തി'കളടങ്ങിയ ഒരുപാക്കറ്റ്വെറും 15 രൂപ എന്ന മികച്ച ഓഫര്‍ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ വാങ്ങുന്നതെന്തുമാവട്ടെ, അത് വളരെ വിവേകപൂര്‍വം തെരഞ്ഞെടുക്കൂ, നിങ്ങളുടെയും നിങ്ങളുടെ വേണ്ടപ്പെട്ടവരുടെയും ആരോഗ്യം സംരക്ഷിക്കൂ..!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ