ലോക്ക്ഡൗൺ അല്ലേ, തടി കൂടുന്നതായി തോന്നുന്നുണ്ടോ...?

By Web TeamFirst Published Apr 24, 2020, 11:11 AM IST
Highlights

ഈ സമയത്ത് വീട്ടിലിരിക്കുന്നവർ ശരീരഭാരം കൂടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചറിയാം.
 

ഈ ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നതിനാൽ ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമമില്ലായ്മയും തെറ്റായ ജീവിതശെെലിയും ഭാരം കൂട്ടുക മാത്രമല്ല ഹൃദ്രോ​ഗവും പ്രമേഹവും ഉണ്ടാകുന്നതിന് കാരണമാകുന്നു. ടിവിയുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലവും ചിലർക്കുണ്ട്. അത് ഒരുപക്ഷേ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. ഈ സമയത്ത് വീട്ടിലിരിക്കുന്നവർ ശരീരഭാരം കൂടാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചറിയാം...

ഒന്ന്... 

ഭാരം കൂടാതിരിക്കാൻ കൊഴുപ്പും മധുരവും കുറയ്ക്കുകയും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യുക. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് ഭാരം കൂടുന്നതിന് പ്രധാന വില്ലൻ എന്ന് എല്ലാവരും പറയും. പക്ഷേ, കൊഴുപ്പിനെക്കാൾ ഉപരി കാർബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണമാണ് വില്ലനാകുന്നത്. സോഫ്റ്റ് ഡ്രിങ്ക്സ്, ഫ്രൂട്ട് ഡ്രിങ്ക്സ്, ഐസ്ഡ് ടീ തുടങ്ങിയ മധുരപാനീയങ്ങളാണ് ഇതിൽ പ്രധാനി.  

അമിതവണ്ണമുള്ളവര്‍ ശ്രദ്ധിക്കുക! കൊവിഡ് 19 നിങ്ങളില്‍ 'സ്‌ട്രോംഗ്' ആയേക്കാം...

രണ്ട്...

അമിതവണ്ണത്തിനുള്ള മറ്റൊരു പ്രധാന കാരണം വ്യായാമമില്ലായ്മയാണ്. വീട്ടിലാണെങ്കിലും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. കുറഞ്ഞത് 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. സാധിക്കുമെങ്കിൽ വീട്ടിലെ പടികൾ കയറിയിറങ്ങുന്നതും നല്ലൊരു വ്യായാമാണ്. അതും അല്ലെങ്കിൽ വീടിനുള്ളിൽ 15 മിനിറ്റ് കെെവീശി നടക്കുന്നതും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ മികച്ചൊരു വ്യായാമമാണ്.

മൂന്ന്...

ചിലർ  ശരീരഭാരം കുറയ്ക്കാൻ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് കാണാം. അത് നല്ല ശീലമല്ലെന്ന് ഓർക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത് പിന്നീട് കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.

ശരീരഭാരം കുറയ്ക്കാന്‍ അതിരാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍...

നാല്...

രാത്രി ഭക്ഷണം വളരെ വെെകി കഴിക്കുന്നത് ശരീരഭാരം കൂട്ടാം. രാത്രി എട്ട് മണിക്ക് മുമ്പ് ആഹാരം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും. അത് കൂടാതെ നല്ല ഉറക്കം കിട്ടാനും ഗുണം ചെയ്യും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങുന്നത് ശരീരഭാരം കൂട്ടുകയേയുള്ളൂ. ഉച്ചയ്ക്കാണെങ്കിലും രാത്രിലാണെങ്കിലും കഴിച്ച ഉടൻ കിടക്കരുത്. 

click me!