
വയറിലെ കൊഴുപ്പ് അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനു ജനിതക ഘടകങ്ങൾ ഒരു പങ്കു വഹിക്കുമെങ്കിലും, ജീവിതശൈലി മാറ്റങ്ങളിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാമെന്ന് വിദഗ്ധർ പറയുന്നത്. വയറിലെ കൊഴുപ്പ് കടുപ്പമുള്ളതായി തോന്നാമെങ്കിലും ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉപയോഗിച്ച് കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാക്കാം.
വയറിന് ചുറ്റും അടിവയറ്റിലെ പേശികൾക്ക് താഴെയും സുപ്രധാന അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെയാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്. ഹൃദ്രോഗങ്ങൾ, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചില അർബുദങ്ങൾ, സ്ട്രോക്കുകൾ എന്നിവയുടെ അപകടസാധ്യത ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ പ്രത്യാഘാതങ്ങളും ഇതിന് ഉണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചില പാനീയങ്ങൾ സഹായിക്കും..
ഗ്രീൻ ടീ...
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്നതും ഉപയോഗിക്കുന്നതുമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണ് ഗ്രീൻ ടീ. ഇത് വയറിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ മെച്ചപ്പെട്ട മസ്തിഷ്ക പ്രവർത്തനം, വർദ്ധിച്ച ഊർജ്ജം എന്നിവയ്ക്കും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം കാരണം ക്യാൻസറിനുള്ള സാധ്യതയും കുറയ്ക്കുന്നു. വൈകുന്നേരത്തെ ചായയ്ക്ക് പകരം ഗ്രീൻ ടീ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കഫീൻ...
കഫീൻ ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകാനും മെച്ചപ്പെട്ട, കൂടുതൽ കാര്യക്ഷമമായ ഉപാപചയ പ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. വ്യായാമത്തിന് മുമ്പുള്ള പാനീയമായി ബ്ലാക്ക് കോഫി കഴിക്കുന്നത് നല്ലതാണ്, കാരണം ഇത് കലോറി വേഗത്തിൽ കുറയ്ക്കാനും സഹായിക്കും.
ജീരക വെള്ളം...
വിശപ്പ് നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് ജീരകം. മിക്കവാറും എല്ലാ കറികളിലും പച്ചക്കറികളിലും കാണപ്പെടുന്ന ജീരകത്തിന് ദഹന ഗുണങ്ങളുണ്ട്. വ്യായാമത്തിന് ശേഷം രാവിലെ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു.
ഉലുവ വെള്ളം...
ഒരു ടേബിൾസ്പൂൺ പെരുംജീരകം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക, പിറ്റേന്ന് രാവിലെ അരിച്ചെടുത്ത ശേഷം വെള്ളം കുടിക്കുക. പെരുംജീരകം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഈ പാനീയം വളരെ ഗുണം ചെയ്യും. ഇതുകൂടാതെ, വയറുവേദന, ദഹനക്കേട് എന്നിവ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
ചെറുപ്പക്കാരില്‍ ഈ അര്‍ബുദം കൂടിവരുന്നു; ലക്ഷണങ്ങളും കാരണങ്ങളും അറിയാം