
താഴ്ന്ന രക്തസമ്മർദ്ദം (low blood pressure) ഉള്ളവർക്ക് പക്ഷാഘാതത്തെ(stroke) തുടർന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. സ്ട്രോക്ക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. താഴ്ന്ന രക്തസമ്മർദ്ദം സ്ട്രോക്ക് മൂലമുള്ള മരണസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൂടാതെ, പുകവലിക്കുന്നവരിലും ഹൃദ്രോഗികളിലും സ്ട്രോക്കിനെ തുടർന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലായി കണക്കാക്കപ്പെടുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസറായ ഹ്യൂഗോ ജെ.അപാരിസിയോ പറഞ്ഞു.
ഒരു രോഗിയ്ക്ക് ഒരിക്കൽ പക്ഷാഘാതം വന്നാൽ, വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലാണ് പൊതുവെ പക്ഷാഘാതം കണ്ടുവരുന്നത്. എന്നാൽ, കുറഞ്ഞ രക്തസമ്മർദ്ദം ഉള്ളവർക്കും പക്ഷാഘാതം ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും പഠനത്തിൽ പറയുന്നു. 30,000 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകളാണ് സ്ട്രോക്ക് മൂലം മരണപ്പെട്ടതെന്ന് കണ്ടെത്താനായെന്നും ഹ്യൂഗോ പറഞ്ഞു.
സ്‌ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam