low platelet count| പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളിതാ...

By Web TeamFirst Published Nov 5, 2021, 6:51 PM IST
Highlights

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. 

രാജ്യത്തുടനീളമുള്ള ഡെങ്കിപ്പനി (dengue fever) കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകർ. ഫ്ലാവി വൈറസ് കുടുംബത്തിലെ ഡെങ്കി വൈറസ് ആണ്‌ ഡെങ്കി പനിയുണ്ടാക്കുന്നത്. ഡെങ്കിയുടെ രോഗ വ്യാപനത്തിന് പല ഘടകങ്ങളും കാരണമാകാറുണ്ട്. അതിൽ മഴക്കാലവും, ചൂടുകൂടിയ കാലവസ്ഥയും, ഉഷ്ണക്കൂടുതലും ഉൾപ്പെടുന്നു.

അധികം ശ്രദ്ധിക്കപ്പെടാത്ത ചെറിയ പനി മുതൽ മാരകമായ പല അവസ്ഥകൾക്കും ഡെങ്കിവൈറസ് കാരണമാകാറുണ്ട്.  ഡെങ്കിപ്പനിയെ തുടർന്ന് പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയുന്നു. രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. 

മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റകളുടെ പ്രധാന ധർമ്മം. എന്നാൽ ഇതിന്റെ എണ്ണം കുറയുന്നതിലൂടെ പ്ലേറ്റലറ്റിന്റെ കാര്യത്തിൽ വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാവുന്നത്. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാൻ ഏതൊക്കെ ഭക്ഷണങ്ങൾ സഹായിക്കുമെന്നറിയാം...

ഒന്ന്...

ശരീരത്തിലെ ഫോളേറ്റിന്റെ കുറവ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയാൻ ഇടയാക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന  വിറ്റാമിൻ ബി 9 അല്ലെങ്കിൽ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തുക.

രണ്ട്...

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാൻ സഹായിക്കും. ശരീരത്തിലെ ഒപ്റ്റിമൽ തലത്തിൽ കോശങ്ങളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാൻ ഈ പോഷകം ആവശ്യമാണ്. മുട്ട, പച്ച ഇലക്കറികൾ, കരൾ, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും.

 

 

മൂന്ന്...

വിറ്റാമിൻ ബി 12 രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം. അതിന്റെ കുറവ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ബി 12 സാധാരണയായി മുട്ട, പാൽ, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നു.

 

 

നാല്...

ഇരുമ്പ് ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകൾ, മാതളനാരങ്ങ, പയർ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.

അഞ്ച്...

വിറ്റാമിൻ സി സമ്പന്നമായ ഭക്ഷണം പ്ലേറ്റ്‌ലെറ്റിന്റെ പ്രവർത്തനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. ഇരുമ്പ് ആഗിരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കുന്നു. മാമ്പഴം, ബ്രോക്കോളി, പൈനാപ്പിൾ, തക്കാളി, കുരുമുളക്, കോളിഫ്‌ളവർ, നെല്ലിക്ക എന്നിവ കഴിക്കുക.

 

 

ആറ്...

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഉയർത്താൻ വീറ്റ് ​ഗ്രാസ് സഹായിക്കുമെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് യൂണിവേഴ്സൽ ഫാർമസി ആൻഡ് ലൈഫ് സയൻസ' സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരു കപ്പ് വീറ്റ് ​ഗ്രാസ് ജ്യൂസിൽ ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് വർദ്ധിപ്പിക്കാൻ സഹായിക്കും.

വിളർച്ച അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...
 

click me!