ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

Published : Oct 31, 2023, 08:57 PM IST
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

Synopsis

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ കഫീൻ ധാരാളം അടങ്ങിയിട്ടുണ്ട്.  

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഉയർന്ന ഫൈബറും ജലാംശവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. അവ ദഹിക്കാൻ എളുപ്പമുള്ളതുമാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കലോറി കുറഞ്ഞ ഏഴ് ഭക്ഷണങ്ങളിതാ...

ആപ്പിൾ...

കുറഞ്ഞ കലോറിയും നാരുകൾ കൂടുതലും ഉള്ളതിനാൽ അധിക കൊഴുപ്പ് ഒഴിവാക്കാൻ ആപ്പിൾ സഹായിക്കും. ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഉയർന്ന ബിഎംഐയും ഭാരവുമുള്ളവരിൽ അടിഞ്ഞുകൂടുന്ന വിസറൽ കൊഴുപ്പ് തടയാൻ സഹായിക്കുന്ന പോളിഫെനോൾസ് ആപ്പിളിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

തക്കാളി...

100 ഗ്രാം തക്കാളിയിൽ 19 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ജലാംശത്തിന് പുറമേ, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച സ്രോതസ്സാണ് ഇവ. തക്കാളിയിൽ ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്.

​ഗ്രീൻ ടീ...

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ കഫീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തൻ...

തണ്ണിമത്തനിൽ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും.

കാരറ്റ്...

ശരീരഭാരം കുറയ്ക്കാൻ കാരറ്റ് നല്ലതാണ്. 100 ഗ്രാം കാരറ്റിൽ 41 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതിലെ വിറ്റാമിൻ എ ഉള്ളടക്കം കണ്ണിന് നല്ലതാണ്. 

പെെനാപ്പിൾ...

പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും അറിയപ്പെടുന്ന ഒരു എൻസൈം ആണ്. 

വെള്ളരിക്ക..

വെള്ളരിക്കയിൽ 100 ഗ്രാമിൽ 15 കിലോ കലോറി അടങ്ങിയിരിക്കുന്നു. ഈ പച്ചക്കറിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ജലാംശം ശരീരത്തിന്റെ ജലാംശം നിലനിർത്താൻ നല്ലതാണ്. 

പ്രമേഹം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം