കുട്ടികളിലെ മലബന്ധം ; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Published : Oct 31, 2023, 08:36 PM IST
കുട്ടികളിലെ മലബന്ധം ; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Synopsis

ഭക്ഷണത്തിലെ നാരുകൾ വർദ്ധിപ്പിക്കുന്നത് കുട്ടികളിലെ മലബന്ധം ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നു. 

മിക്ക കുട്ടികളിലും കണ്ട് വരുന്ന ഒന്നാണ് മലബന്ധ പ്രശ്നം. ആഴ്ച്ചയിൽ വെറും മൂന്ന് ദിവസം മാത്രം വയറ്റിൽ നിന്നും പോകുന്നത് കുട്ടികളിൽ മലബന്ധം ഉണ്ട് എന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. കുട്ടികളിൽ മലബന്ധം വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അവരുടെ തെറ്റായിട്ടുള്ള ഭക്ഷണരീതിയാണ്. കൂടാതെ, മറ്റ് പല കാരണങ്ങളും മലബന്ധത്തിലേയ്ക്ക് നയിച്ചേക്കാം. കുട്ടികളിലെ മലബന്ധ പ്രശ്നം അകറ്റാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

ഒന്ന്...

ഭക്ഷണത്തിലെ നാരുകൾ വർദ്ധിപ്പിക്കുന്നത് കുട്ടികളിലെ മലബന്ധം ഒഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരുകൾ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നു. നാരുകളാൽ സമ്പന്നമായ ആപ്പിൾ, പിയർ എന്നിവ സഹായിച്ചേക്കാം. കുട്ടികളിലെ മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ സ്മൂത്തികളും നൽകുക. 

രണ്ട്...

നിർജ്ജലീകരണം മലബന്ധം വർദ്ധിപ്പിക്കും. കുട്ടി ദിവസം മതിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ജലാംശം മലം മൃദുവാക്കാൻ സഹായിക്കുന്നു. ജലാംശം വർദ്ധിപ്പിക്കുന്നതിന് വെള്ളം, പഴച്ചാറുകൾ  നാരങ്ങ-വെള്ളം, തേങ്ങാവെള്ളം എന്നിവ നൽകുക.

മൂന്ന്...

പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ നിലനിർത്താനും സഹായിക്കും. പ്രോബയോട്ടിക്സ് അടങ്ങിയ തൈര് കുടലിന്റെ ആരോ​ഗ്യത്തിനും സഹായകമാണ്. 

നാല്...

കുട്ടിക്കായി ഒരു സാധാരണ ടോയ്‌ലറ്റ് ദിനചര്യ ശീലമാക്കുക. എല്ലാ ദിവസവും ഒരേ സമയങ്ങളിൽ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. 

അഞ്ച്...

എല്ലാ ദിവസവും രാവിലെ കുട്ടിക്ക് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം നൽകുക. ദിവസവും കുതിർത്ത ഉണക്കമുന്തിരി വെള്ളം നൽകുന്നതും മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും. 

ആറ്...

കുട്ടിക്ക് മലബന്ധ പ്രശ്നം ഉണ്ടെങ്കിൽ വേവിച്ച ഭക്ഷണങ്ങൾ നൽകുക. അവരുടെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ജങ്ക് ഫുഡ്,  സ്നാക്ക്സ് എന്നിവ ഒഴിവാക്കുക. 

പ്രമേഹം മൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍