ശ്വാസകോശ അർബുദം ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ

Published : Nov 03, 2026, 10:27 AM IST
lung cancer

Synopsis

ശ്വാസകോശത്തിനുള്ളിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകി മുഴകളായി മാറുകയും അതുവഴി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് ശ്വാസകോശ അർബുദം (Lung cancer).

നവംബർ മാസം ശ്വാസകോശ അർബുദ ബോധവൽക്കരണ മാസമാണ് (Lung Cancer Awareness Month). ശ്വാസകോശ അർബുദത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. രോഗലക്ഷണങ്ങളെയും അപകടസാധ്യതകളെയും കുറിച്ചുള്ള അറിവ് നൽകുന്നതിനൊപ്പം, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രംഗത്തെ പുരോഗതികൾ, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം എന്നിവയ്ക്ക് പ്രധാന്യം കൊടുക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

ശ്വാസകോശത്തിനുള്ളിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകി മുഴകളായി മാറുകയും അതുവഴി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയാണ് ശ്വാസകോശ അർബുദം (Lung cancer). ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ് ഇത്. രോഗം നേരത്തെ കണ്ടെത്തുന്നതും കൃത്യമായ ചികിത്സ നൽകുന്നതും വലിയ മാറ്റമുണ്ടാക്കാൻ സഹായിക്കും.

ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകവലിയാണെന്നും ഇത്തരം കേസുകളിൽ ഏകദേശം 85 ശതമാനത്തിനും കാരണം പുകവലിയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മിക്ക കേസുകളിലും, രോഗം വളരെ പുരോഗമിച്ച ഘട്ടത്തിൽ എത്തുമ്പോഴാണ് അത് തിരിച്ചറിയപ്പെടുന്നത്. ഈ ഘട്ടത്തിൽ ചികിത്സാ സാധ്യതകൾ വളരെ പരിമിതമായിരിക്കും.

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് ഇതിന് കാരണം. ചില പ്രാരംഭ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും, ശ്വസന സംബന്ധമായ ലക്ഷണങ്ങളുമായി ബന്ധമില്ലാത്തവയുമാകാം. ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോഗം നേരത്തെ കണ്ടെത്തുന്നതിനും അതുവഴി ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ശ്വാസകോശ അർബുദത്തിന്റെ അസാധാരണമായ ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

ഒന്ന്

വിരലുകളുടെയോ കാൽവിരലുകളുടെയോ അഗ്രഭാഗങ്ങൾ വീർത്തു വികസിക്കുകയും, നഖങ്ങൾ തലകീഴായി വച്ച ഒരു സ്പൂൺ പോലെ വളയുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫിംഗർ ക്ലബ്ബിംഗ്. മുതിർന്നവരിൽ കണ്ടുവരുന്ന ഇത്തരം മാറ്റങ്ങളിൽ ഭൂരിഭാഗവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി പ്രത്യേകിച്ച് 'നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ' (non-small cell lung cancer) പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

രണ്ട്

തുടർച്ചയായ ചുമയാണ് മറ്റൊരു ലക്ഷണം. മാറാതെ നിൽക്കുന്നതോ കാലക്രമേണ വഷളായി വരുന്നതോ ആയ ചുമ, രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ്.

മൂന്ന്

ചുമയ്ക്കുമ്പോൾ രക്തം കാണുന്നതാണ് മറ്റൊരു ലക്ഷണം. 'ഹെമോപ്റ്റിസിസ്' (hemoptysis) എന്ന് ലക്ഷണം പലപ്പോഴും രോഗത്തിന്റെ അവസാന ഘട്ടങ്ങളിലാണ് കണ്ടുവരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

നാല്

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ വ്യക്തമായ കാരണമില്ലാതെ ശ്വാസം മുട്ടുകയോ ചെയ്യുന്നത് ശ്വാസകോശ അർബുദത്തിന്റെ (lung cancer) ലക്ഷണമാകാം.

അഞ്ച്

ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ തീവ്രമാകുന്ന നെഞ്ചുവേദന ഒരു ലക്ഷണമാകാം.

ആറ്

ശബ്ദത്തിലെ പരുപരുപ്പ് അല്ലെങ്കിൽ ശ്വസിക്കുമ്പോഴുണ്ടാകുന്ന ശബ്ദം (വീസിംഗ്) ആണ് മറ്റൊരു ലക്ഷണം.: ശബ്ദത്തിലോ ശ്വസനരീതിയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, ശ്വാസനാളങ്ങളെ ബാധിക്കുന്ന ശ്വാസകോശ മുഴകളുടെ സാന്നിധ്യത്തെ സൂചിപ്പിച്ചേക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിച്ചേക്കാവുന്ന 7 ഭക്ഷണങ്ങൾ
ടൈപ്പ് 2 പ്രമേഹത്തിന്റെ എട്ട് ലക്ഷണങ്ങൾ