'വര്‍ക്ക് ഫ്രം ഹോം' നടുവേദനയുണ്ടാക്കുന്നുവോ; മലൈകയുടെ യോഗ പോസ് പരീക്ഷിക്കാം...

Web Desk   | others
Published : Dec 01, 2020, 11:17 PM IST
'വര്‍ക്ക് ഫ്രം ഹോം' നടുവേദനയുണ്ടാക്കുന്നുവോ; മലൈകയുടെ യോഗ പോസ് പരീക്ഷിക്കാം...

Synopsis

ശാരീരികമായ ആശ്വാസം മാത്രമല്ല, മാനസികമായ ഉല്ലാസത്തിനും യോഗ ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വര്‍ക്കൗട്ടിനൊപ്പമോ, അല്ലെങ്കില്‍ അതിനെക്കാള്‍ അധികമോ പ്രാധാന്യം മിക്ക സിനിമാതാരങ്ങളും യോഗയ്ക്ക് നല്‍കുന്നുണ്ട്

കൊവിഡ് കാലമായതോടെ മിക്കവരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ശാസ്ത്രീയമായ രീതിയിലുള്ള ഇരിപ്പിടങ്ങളോ മേശയോ ഒന്നും ഉപയോഗിക്കാത്തതിനാല്‍ തന്നെ 'വര്‍ക്ക് ഫ്രം ഹോം' പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

നടുവേദന, കഴുത്തുവേദന തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനമായും വരുന്നത്. കൃത്യമായ വര്‍ക്കൗട്ട് അല്ലെങ്കില്‍ യോഗ എന്നിവയാണ് വലിയൊരു പരിധി വരെ ഇത് പരിഹരിക്കാന്‍ ചെയ്യാവുന്നത്. അതോടൊപ്പം തന്നെ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിന്റെ 'പോസ്റ്റര്‍' ശ്രദ്ധിക്കുകയും വേണം. 

ബോളിവുഡ് നടി മലൈക അറോറ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു യോഗ പോസിന്റെ ചിത്രം പങ്കുവയ്ക്കുകയുണ്ടായി. 'പോസ്റ്റര്‍' കൃത്യമാക്കാനും, 'വര്‍ക്ക് ഫ്രം ഹോം' ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയവര്‍ക്കുമെല്ലാം ഉപകാരപ്രദമാകുന്ന ഒരു യോഗ പോസാണിത്. 

'ധനുരാസന' എന്ന ഈ യോഗ പോസ് എത്തരത്തിലാണ് ചെയ്യേണ്ടതെന്നും മലൈക തന്നെ കൃത്യമായി പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. നടുവിനോ കഴുത്തിനോ സാരമായ പരിക്കേറ്റിട്ടുള്ളവര്‍ ഇത് പരിശീലിക്കരുതെന്നും മലൈക പ്രത്യേകം നിര്‍ദേശിക്കുന്നു. 

 

 

ശാരീരികമായ ആശ്വാസം മാത്രമല്ല, മാനസികമായ ഉല്ലാസത്തിനും യോഗ ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വര്‍ക്കൗട്ടിനൊപ്പമോ, അല്ലെങ്കില്‍ അതിനെക്കാള്‍ അധികമോ പ്രാധാന്യം മിക്ക സിനിമാതാരങ്ങളും യോഗയ്ക്ക് നല്‍കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് മലൈക അറോറ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ യോഗയെ കുറിച്ച് എപ്പോഴും ബോധവത്കരണം സൃഷ്ടിക്കാന്‍ മലൈക ശ്രമിക്കാറുണ്ട്.

Also Read:- ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!