Asianet News MalayalamAsianet News Malayalam

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

ആർത്തവ കാലത്ത് യോഗ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. ശരീരത്തിന് ആയാസം നൽകുന്ന അതികഠിനമായ യോഗ മുറകൾ ഒഴിവാക്കണമെന്ന് മാത്രം. യോഗ ജീവിതത്തിന്റെ ഭാഗമായി മാറുന്നതോടെ ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥകളും ക്രമം തെറ്റിയ ആർത്തവവും പൂർണ്ണമായും മാറും. 

Three things to do to get rid of menstrual cramps
Author
Trivandrum, First Published Nov 25, 2020, 6:53 PM IST

ആർത്തവ സമയത്ത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. നടുവേദന, വയറു വേദന, സ്തനങ്ങളിൽ വേദന, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ആർത്തവ സമയത്ത് മിക്കവരേയും അലട്ടുന്നവയാണ്. ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകൾ അകറ്റാന്‍  ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ...

യോ​ഗ ചെയ്യൂ...

 ആർത്തവ സമയത്ത് യോഗ ചെയ്യാമോ എന്നതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകും. ആർത്തവ കാലത്ത് യോഗ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. ശരീരത്തിന് ആയാസം നൽകുന്ന അതി കഠിനമായ യോഗ മുറകൾ ഒഴിവാക്കണമെന്ന് മാത്രം. യോഗ ജീവിതത്തിന്റെ ഭാഗമായി മാറുന്നതോടെ ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥകളും ക്രമം തെറ്റിയ ആർത്തവവും പൂർണ്ണമായും മാറും. ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ യോ​ഗ സഹായിക്കുമെന്നാണ് കോംപ്ലിമെന്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 2016 ല്‍ 20 ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനം പ്രകാരം മൂന്നുമാസം, ആഴ്ചയില്‍ ഒരു മണിക്കൂര്‍ യോഗ ചെയ്തത്, അവരുടെ ആര്‍ത്തവ ദിന അസ്വസ്ഥകളെ കുറച്ചെന്ന് തെളിഞ്ഞു. 

 

Three things to do to get rid of menstrual cramps

 

ചായ കുടിക്കൂ...

പുതിന, ഇഞ്ചി, കുരുമുളക്, ജീരകം എന്നിവ ചേർത്തുള്ള ചായ കുടിക്കുന്നത് ആർത്തവ ദിനങ്ങളിലെ  അസ്വസ്ഥതകള്‍ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

 

Three things to do to get rid of menstrual cramps

 

ചൂട് പിടിക്കൂ...

ആർത്തവ സമയത്ത് വയറ് വേദന അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് ചൂട് പിടിക്കുക എന്നത്. ചെറുചൂടുവെള്ളത്തിൽ ഒരു തോർത്തോ അല്ലെങ്കിൽ കോട്ടൺ തുണിയോ ഉപയോ​ഗിച്ച് അടിവയറ്റിൽ ചൂട് പിടിക്കുന്നത് വയറ് വേദന കുറയ്ക്കാൻ സഹായിക്കും. 15 മിനിറ്റെങ്കിലും ചൂട് പിടിക്കാൻ ശ്രമിക്കുക.

 

Three things to do to get rid of menstrual cramps

 

വേദനസംഹാരികളൊന്നും ഉപയോഗിക്കാതെ ചൂട് മാത്രം പിടിച്ച സ്ത്രീകള്‍ക്ക് നല്ല ഫലം ലഭിച്ചെന്നും പഠനം പറയുന്നു. 2014 ല്‍ ഫിസിയോതെറാപ്പി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചൂട് പിടിക്കുന്നത് സ്ത്രീകളിലെ ആര്‍ത്തവ വേദന കുറയ്ക്കുന്നുവെന്ന നിരീക്ഷണം പങ്കുവച്ചിരുന്നു.

Follow Us:
Download App:
  • android
  • ios