Male Contraceptive Pills : പുരുഷ ഗർഭനിരോധന ഗുളികകൾ ബീജത്തിന്റെ എണ്ണം കുറയ്ക്കുമോ?

Web Desk   | Asianet News
Published : Jun 14, 2022, 02:22 PM ISTUpdated : Jun 14, 2022, 02:38 PM IST
Male Contraceptive Pills :  പുരുഷ ഗർഭനിരോധന ഗുളികകൾ ബീജത്തിന്റെ എണ്ണം കുറയ്ക്കുമോ?

Synopsis

പുരുഷ ഗർഭനിരോധന മരുന്നുകളായ DMAU, 11 beta-MNTDC എന്നിവ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് യൂനിസ് കെന്നഡി ഷ്രിവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റിലെ ഗർഭനിരോധന വികസന പ്രോഗ്രാമിലെ പ്രധാന ഗവേഷകനായ ടമർ ജേക്കബ്‌സൺ പറഞ്ഞു.

പുരുഷ ഗർഭനിരോധന ഗുളികകൾ (Male Contraceptive Pills) പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനം. ജോർജിയയിലെ അറ്റ്‌ലാന്റയിൽ നടക്കുന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ പഠനം അവതരിപ്പിച്ചു.

പുരുഷ ഗർഭനിരോധന മരുന്നുകളായ DMAU, 11 beta-MNTDC എന്നിവ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് യൂനിസ് കെന്നഡി ഷ്രിവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റിലെ ഗർഭനിരോധന വികസന പ്രോഗ്രാമിലെ പ്രധാന ഗവേഷകനായ ടമർ ജേക്കബ്‌സൺ പറഞ്ഞു.

ഡിഎംഎയു എന്നും 11 ബീറ്റ-എംഎൻടിഡിസി എന്നും വിളിക്കപ്പെടുന്ന മരുന്നുകൾ, പ്രൊജസ്റ്റോജെനിക് ആൻഡ്രോജൻസ് എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു വിഭാഗത്തിന്റെ ഭാഗമാണ്. ഈ മരുന്നുകൾ ടെസ്റ്റോസ്റ്റിറോണിനെ അടിച്ചമർത്തുന്നു. ഇത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നു.

Read more  പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നത് സാധാരണയായി പാർശ്വഫലങ്ങളിലേക്ക് നയിക്കുന്നു, എന്നാൽ പഠനത്തിൽ പങ്കെടുത്ത മിക്ക പുരുഷന്മാരും മരുന്നുകൾ ഉപയോഗിക്കുന്നത് തുടരാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പുരുഷ ഗർഭനിരോധന മാർഗ്ഗം വികസിപ്പിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യുൽപാദന ഓപ്ഷനുകൾ മെച്ചപ്പെടുത്തും, ഉദ്ദേശിക്കാത്ത ഗർഭധാരണം കുറയ്ക്കുന്നതിലൂടെ പൊതുജനാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും, കൂടാതെ കുടുംബാസൂത്രണത്തിൽ കൂടുതൽ സജീവമായ പങ്കുവഹിക്കാൻ പുരുഷന്മാരെ അനുവദിക്കുമെന്നും ടമർ പറഞ്ഞു.

ആരോഗ്യമുള്ള 96 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകൾ പുരുഷന്മാരോട് കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. 28 ദിവസം ഇത് പിന്തുടരണം. ഇങ്ങനെ മരുന്ന് കഴിച്ച് ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി.

Read more  പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കുക; കൊവിഡ് നിങ്ങളെ പ്രശ്നത്തിലാക്കാം

പ്ലാസിബോ (മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്തു) എടുക്കുന്ന പുരുഷന്മാരിൽ, ടെസ്റ്റോസ്റ്റിറോൺ അളവ് സാധാരണ പരിധിക്കുള്ളിൽ തന്നെ തുടരുകയും ചെയ്തു. ടെസ്റ്റോസ്റ്റിറോൺ മരുന്നുകൾ സാധാരണയായി കരളിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം