Premenstrual Dysphoric Disorder : പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Web Desk   | Asianet News
Published : Jun 14, 2022, 11:25 AM IST
Premenstrual Dysphoric Disorder : പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Synopsis

പിഎംഡിഡിയെ സാധാരണയായി എൻഡോക്രൈൻ അവസ്ഥയായി തരംതിരിക്കുന്നു. അതായത് ഇത് ഒരു ഹോർമോൺ തകരാറാണ്. എന്നിരുന്നാലും, ശാരീരിക ലക്ഷണങ്ങൾക്ക് പുറമേ, PMDD ഉള്ള രോഗികൾക്ക് നിരാശ, ആത്മഹത്യാ ചിന്തകൾ, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ ലക്ഷണങ്ങളും ഉണ്ടാകം. 

പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (premenstrual dysphoric disorder) എന്ന രോ​ഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.  ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംഡിഡി ലക്ഷണങ്ങൾ കണ്ട് വരുന്നുണ്ട്. മോശം ജീവിതരീതി, വർദ്ധിച്ച മാനസിക സമ്മർദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും ഇതിലേക്ക് നയിക്കുന്നത്. 

എല്ലാ മാസവും നിങ്ങളുടെ ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാനസികവും ശാരീരികവുമായ വിവിധ ലക്ഷണങ്ങൾ കാണിക്കുന്നു. ഇതിനെ കടുത്ത പിഎംഡിഡി ലക്ഷണങ്ങൾ എന്ന് വിളിക്കുന്നു. കടുത്ത മൂഡ് മാറ്റങ്ങളും, തീവ്രമായ മാനസികാവസ്ഥയുമെല്ലാമാണ് ഈ അവസ്ഥയിൽ സ്ത്രീകൾ നേരിടുന്നത്. 

കടുത്ത ക്ഷീണം, സന്ധിവേദന, പേശിവേദന, ഉത്കണ്ഠ, ആശങ്ക, അസ്വസ്ഥത, നെഞ്ചെരിച്ചിൽ ഇങ്ങനെ നിത്യജീവിതത്തിൽ നാം ചെയ്യുന്ന പ്രവർത്തികളെയെല്ലാം മോശമായി ബാധിക്കുന്ന പല ലക്ഷണങ്ങളും പിഎംഡിഡിയുടേതായി ഉണ്ടാകാം. ആർത്തവവിരാമമുള്ള സ്ത്രീകളിൽ 10 ശതമാനം വരെ PMDD ബാധിക്കുന്നു.

Read more  'ഇന്ത്യയില്‍ നാല്‍പത് ശതമാനം പേരെയും ബാധിക്കാവുന്ന ഒരു രോഗം'

അണ്ഡോത്പാദനത്തിന് ശേഷവും ആർത്തവത്തിന് മുമ്പും ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ അളവ് കുറയുന്നത് രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം. മാനസികാവസ്ഥ, വിശപ്പ്, ഉറക്കം എന്നിവ നിയന്ത്രിക്കുന്ന സെറോടോണിൻ എന്ന മസ്തിഷ്ക രാസവസ്തുവും ഒരു പങ്കു വഹിച്ചേക്കാം.

പിഎംഡിഡിയെ സാധാരണയായി എൻഡോക്രൈൻ അവസ്ഥയായി തരംതിരിക്കുന്നു. അതായത് ഇത് ഒരു ഹോർമോൺ തകരാറാണ്. എന്നിരുന്നാലും, ശാരീരിക ലക്ഷണങ്ങൾക്ക് പുറമേ, PMDD ഉള്ള രോഗികൾക്ക് നിരാശ, ആത്മഹത്യാ ചിന്തകൾ, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ ലക്ഷണങ്ങളും ഉണ്ടാകം. 

പിഎംഡിഡി പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ദേഷ്യം
ഉത്കണ്ഠ
വിഷാദം, ആത്മഹത്യാ ചിന്തകൾ
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
ക്ഷീണം
തലവേദന
ഉറക്കക്കുറവ്

Read more  'സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയില്ല...'

PREV
Read more Articles on
click me!

Recommended Stories

ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും
വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്