48 കാരൻ കത്തി ഉപയോ​ഗിച്ച് ലിം​ഗം മുറിച്ചുമാറ്റി; ഇയാളൊരു മാനസിക രോ​ഗിയെന്ന് ഡോക്ടർമാർ

By Web TeamFirst Published Oct 15, 2021, 8:48 PM IST
Highlights

പങ്കാളിയുമായി പ്രശ്നമുണ്ടാവുകയും തുടർന്നാണ് ഇയാൾ ലിം​ഗം മുറിച്ചതെന്നാണ് മനസിലാക്കുന്നത്. ഇയാളെ 'സ്‌കീസോഫ്രീനിയ' എന്ന മാനസിക രോ​ഗം ബാധിച്ചിരുന്നതായി ഡോ. റോണോ കിപ്കെമോയ് പറഞ്ഞു. 

48 വയസുകാരൻ കത്തി ഉപയോഗിച്ച് ലിംഗം (penis) മുറിച്ചുമാറ്റി(amputated). ലിം​ഗം മുറിച്ച് 16 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. കെനിയയിലാണ് (kenya) സംഭവം. മുറിച്ചെടുത്ത ലിംഗവുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയതെന്നും എൻജോറോയിലെ എഗെർട്ടൺ യൂണിവേഴ്സിറ്റിയിലെ ശസ്ത്രക്രിയ വിദഗ്ധർ(surgeons) പറഞ്ഞു.

'സ്കീസോഫ്രീനിയ' (Schizophrenia) എന്ന മാനസികരോ​ഗം ഇയാളെ ബാധിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ രോഗത്തിന് ഇയാൾ മരുന്നുകളൊന്നും തന്നെ കഴിച്ചിരുന്നില്ലെന്നും ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. പങ്കാളിയുമായി പ്രശ്നമുണ്ടാവുകയും തുടർന്നാണ് ഇയാൾ ലിം​ഗം മുറിച്ചതെന്നാണ് മനസിലാക്കുന്നതെന്നും ഡോ. റോണോ കിപ്കെമോയ് പറഞ്ഞു. 

ശസ്ത്രക്രിയയിലൂടെ ലിംഗം യോജിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃഷണങ്ങൾക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ലിം​ഗം മുമ്പുള്ളത് പോലെയാകാൻ മാസങ്ങൾ വേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
'യൂറോളജി കേസ് റിപ്പോർട്സ്' എന്ന ജേണലിൽ ഈ സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അയാൾ ആശുപത്രിയിൽ വെെകി എത്തിയതിനാൽ മുറിവ് അണുബാധയാകുകയും മൂത്രനാളിയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഒരു യൂറോസ്റ്റമി ബാഗ് ഘടിപ്പിക്കുകയും ചെയ്യേണ്ടി വന്നു. ഇയാൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധാരാളം രക്തം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും ഡോ. റോണോ പറഞ്ഞു. 

മാനസിക നില തെറ്റുമ്പോൾ ചിലർ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും സ്വയം ലിംഗ വിച്ഛേദിക്കുന്ന അവസ്ഥ ചിലരിൽ കണ്ട് വരുന്നതായി ഡോ. റോണോ പറ‍ഞ്ഞു. സാധാരണയായി മാനസികരോഗങ്ങൾ, മയക്കുമരുന്നിൽ അടിമപ്പെട്ടവരെക്കെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഒരാൾ സ്വയം ലിംഗം മുറിച്ചു മാറ്റാൻ ശ്രമിക്കുന്നതിനെ 'ഫാലിസൈഡ്'(phallicide) എന്ന് പറയുന്നു. ലിം​ഗം സ്വയം മുറിച്ചുമാറ്റുന്നത് രക്തം നഷ്ടപ്പെടുക, അണുബാധ ഉണ്ടാവുക, മൂത്രമൊഴിക്കാനുള്ള പ്രയാസം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ട്, അതിനോടൊപ്പമുള്ള മാനസികപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. റോണോ പറ‍ഞ്ഞു.

എന്താണ് സ്‌കീസോഫ്രീനിയ?

ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവർത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ്. അതിതീവ്രമായ വിഭ്രാന്തിയിൽ മനസ്സ് അകപ്പെടുന്ന അവസ്ഥ. ആത്മഹത്യ പ്രവണത, സാങ്കൽപിക വ്യക്തികളുമായി സംസാരിക്കൽ, പെട്ടന്ന് ദേഷ്യം, പെട്ടന്ന് അക്രമാസക്തരാകുക, ഭയം തോന്നൽ എന്നിവ സ്‌കീസോഫ്രീനിയന്റെ ലക്ഷണങ്ങളാണ്.

'ടോക്‌സിക്' ബന്ധങ്ങളില്‍ പെടുന്നത് മുഖസൗന്ദര്യത്തെ ബാധിക്കുമോ?

click me!