ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിന് പിന്നാലെ രക്തം ഛര്‍ദിച്ച് മരണം; സംഭവം ഭക്ഷ്യവിഷബാധയോ?

Published : Apr 03, 2023, 12:51 PM IST
ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിന് പിന്നാലെ രക്തം ഛര്‍ദിച്ച് മരണം; സംഭവം ഭക്ഷ്യവിഷബാധയോ?

Synopsis

ഭക്ഷണത്തിലൂടെ വിഷം കലര്‍ന്നതാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇഡ്ഡലിയും സാമ്പാറും കടലക്കറിയുമാണത്രേ അന്നേ ദിവസം പ്രഭാതഭക്ഷണമായി ഇവര്‍ കഴിച്ചത്. എന്നാലിത് ഭക്ഷ്യവിഷബാധയാണെന്ന വാര്‍ത്തകളില്‍ വലിയ കഴമ്പില്ലെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 

തൃശൂരില്‍ പ്രഭാതഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ തികയും മുമ്പ് രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. അവണൂര്‍ സ്വദേശി ശശീന്ദ്രൻ (57) ആണ് മരിച്ചത്. ശശീന്ദ്രന്‍റെ അമ്മയും ഭാര്യയും അടക്കം ഇതേ ഭക്ഷണം കഴിച്ച നാല് പേര്‍ക്ക് കൂടി ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവം ഭക്ഷണത്തിലൂടെ വിഷം കലര്‍ന്നതാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇഡ്ഡലിയും സാമ്പാറും കടലക്കറിയുമാണത്രേ അന്നേ ദിവസം പ്രഭാതഭക്ഷണമായി ഇവര്‍ കഴിച്ചത്. എന്നാലിത് ഭക്ഷ്യവിഷബാധയാണെന്ന വാര്‍ത്തകളില്‍ വലിയ കഴമ്പില്ലെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഭക്ഷ്യവിഷബാധയാണെങ്കില്‍ അര മണിക്കൂറിനുള്ളില്‍ തന്നെ രക്തം ഛര്‍ദ്ദിച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യമുണ്ടാകില്ല എന്നതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. വിഷാംശം അകത്തുചെന്നാലാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുക എന്നതും ശ്രദ്ധേയമാണ്. 

പല സമയങ്ങളിലായാണ് ഓരോരുത്തരിലും ദേഹാസ്വാസ്ഥ്യം പ്രകടമായത് എന്നതും പൊലീസിനെ സംശയത്തിലാക്കുന്നു. എന്തായാലും സംഭവത്തില്‍ അസ്വാഭാവികമരണമെന്ന നിലയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ഭക്ഷ്യവിഷബാധയുടെ സൂചനകള്‍...

ഈ സാഹചര്യത്തില്‍ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതിനാല്‍ ഭക്ഷ്യവിഷബാധയാണെങ്കില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 

നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷ്യവിഷബാധയാണെങ്കില്‍ ഒരു മണിക്കൂര്‍ എന്നത് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാനുള്ള സമയമേ ആകൂ. അതായത് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ഭക്ഷ്യവിഷബാധയില്‍ കാണുക. വയറിളക്കമുണ്ടാകുകയും മലത്തില്‍ രക്തം കാണുകയും ചെയ്യുന്നുവെങ്കിലും ശ്രദ്ധിക്കണം. ഇതും ഭക്ഷ്യവിഷബാധ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നതിന്‍റെ സൂചനയാകാം. ഇവയ്ക്ക് പുറമെ പനി, തലവേദന പോലുള്ള പ്രശ്നങ്ങളും ഭക്ഷ്യവിഷബാധയുടെ ഭാഗമായി ഉണ്ടാകാം.

ഭക്ഷ്യവിഷബാധ തന്നെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ ലക്ഷണങ്ങളില്‍ ചില മാറ്റങ്ങള്‍ കാണാം. ഇത് അല്‍പം കൂടി ഗുരുതരമായ അവസ്ഥയുമാണ്. കാഴ്ച മങ്ങല്‍, തലവേദന, കൈകാലുകളുടെ ചലനങ്ങളില്‍ പരിമിതി, ഭക്ഷണ-പാനീയങ്ങള്‍ വിഴുങ്ങുന്നതിന് പ്രയാസം, തൊലിപ്പുറത്ത് തരിപ്പോ തുടിപ്പോ അനുഭവപ്പെടുന്നത്, തളര്‍ച്ച, ശബ്ദത്തില്‍ വ്യത്യാസം എന്നിവയാണിതില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത തോന്നുകയും പിന്നീട് വയറിളക്കവും ഛര്‍ദ്ദിയും തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്താല്‍ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം. കാരണം ഇത് എത്രമാത്രം ഗുരുതരമാണ്- അപകടകരമാണ് എന്നത് നമുക്ക് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നതാകില്ല. 

Also Read:- ചര്‍മ്മത്തിന് അകത്ത് പുഴുവരിക്കുന്നു; അപൂര്‍വ രോഗാവസ്ഥയുമായി ഒരാള്‍...

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?