
നമ്മൾ എല്ലാവരും പ്രഷർ കുക്കർ വീട്ടിൽ ഉപയോഗിക്കാറുണ്ട്. പ്രഷർ കുക്കർ ഉപയോഗിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ചകൾ ഉയരാറുണ്ട്. ചില ചെറിയ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിയാൽ പ്രഷർ കുക്കർ മൂലമുള്ള അപകടങ്ങളെ ഒഴിവാക്കാവുന്നതാണ്. ആറ് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന കാനഡ സ്വദേശിയായ കാലേബ് ഫ്രീസെൺ ഒറ്റക്കൈ കൊണ്ട് നിസാരമായി കുക്കർ തുറന്നക്കുന്ന വീഡിയോ വെെറലായിരിക്കുകയാണ്.
'ആറ് വർഷത്തോളം ഇന്ത്യയിൽ ജീവിച്ചിട്ട്, അവസാനം ഞാൻ അത് സാധിച്ചു. എനിക്ക് ഒരു കൈകൊണ്ട് പ്രഷർ കുക്കർ തുറക്കാനായി...'- എന്ന് കുറിച്ച് കൊണ്ടാണ് ഫ്രീസെൺ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏപ്രിൽ 18 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു ലക്ഷത്തിലധികം പേർ വീഡിയോ കണ്ട് കഴിഞ്ഞു. കൂടാതെ, പോസ്റ്റിന് ഏകദേശം 800 ലൈക്കുകൾ ലഭിച്ചു. വീഡിയോ ഷെയർ ചെയ്യുന്നതിനിടയിൽ ആളുകൾ പലതരം കമന്റുകൾ പോസ്റ്റ് ചെയ്തു.
ഇന്ത്യയിലെ 99 ശതമാനം പുരുഷന്മാർക്കും രണ്ട് കൈകൊണ്ട് പോലും കുക്കർ തുറക്കാനറിയില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ട് വട്ടത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതാണെന്നും അതിന് കഴിയമോയെന്നു ഫ്രീസെണോട് ഒരാൾ ചോദിച്ചിട്ടുമുണ്ട്. അതിന് ഒരു ആറ് വർഷം കൂടി വേണ്ടി വരുമെന്നാണ് ഫ്രീസെൺ മറുപടി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam