Health Tips : ഈ ചേരുവകൾ ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും

Published : Apr 21, 2023, 08:05 AM ISTUpdated : Apr 21, 2023, 08:08 AM IST
Health Tips :   ഈ ചേരുവകൾ ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും

Synopsis

വയറുവേദനയോ അല്ലെങ്കിൽ‌ വയർ വീർക്കുന്നത് പോലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ദിവസവും പെരും ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാവുന്നതാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകൾ പെരും ജീരകത്തിൽ അടങ്ങിയിരിക്കുന്നു.  

ദഹന പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യ പ്ര‌ശ്നമാണ്. ഭക്ഷണം നന്നായി ദഹിക്കാതെ വന്നാൽ വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനം നടക്കാതെ വരുമ്പോൾ, വയറു വീർക്കൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. വീട്ടിലെ ചില ചേരുവകൾ ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

​ഒന്ന്...

വയറുവേദനയോ അല്ലെങ്കിൽ‌ വയർ വീർക്കുന്നത് പോലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ദിവസവും പെരും ജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാവുന്നതാണ്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകൾ പെരും ജീരകത്തിൽ അടങ്ങിയിരിക്കുന്നു.

 

 

രണ്ട്...

ദഹന പ്രശ്നമുള്ളവർ ദിവസവും ഇഞ്ചി ചേർത്ത ചായ കുടിക്കുകയോ അല്ലെങ്കിൽ ഭക്ഷണങ്ങളിൽ ഇഞ്ചി ചേർക്കുകയോ ചെയ്യാം. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നതും ദഹന പ്രശ്നങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്. 

 മൂന്ന്...

ആരോഗ്യകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഒന്നിലധികം ദഹന പ്രശ്നങ്ങളുമായി പോരാടാൻ ഇത് സഹായിക്കും. ദിവസവും ഉച്ച ഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നത് ശീലമാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 

 

നാല്...

ദിവസവും ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്ന​ങ്ങൾ അകറ്റുക മാത്രമല്ല രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ഏറെ ​ഗുണം ചെയ്യും. നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചി ചേർക്കുന്നത്  ​ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

അഞ്ച്...

കുരുമുളകിൽ അടങ്ങിയിരിക്കുന്ന മെന്തോൾ(Menthol) ദഹന പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. ഛർദ്ദി, നെഞ്ചെരിച്ചിൽ എന്നിവയ്ക്കെതിരെ പോരാടാനും ഇത് സഹായിക്കും.

ദിവസവും മുഖം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യൂ, ​ഗുണങ്ങൾ പലതാണ്

 

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?