ശൗചാലയത്തിലെത്തിയ യുവാവ് മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 32 അടി നീളമുള്ള വിര

Published : Dec 13, 2019, 10:46 AM ISTUpdated : Dec 13, 2019, 10:52 AM IST
ശൗചാലയത്തിലെത്തിയ യുവാവ് മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 32 അടി നീളമുള്ള വിര

Synopsis

 44കാരനായ കൃത്സാദ രത്‌പ്രചൂം ആണ് തന്റെ ശരീരത്തിൽ കൂടിയിരുന്ന വിരയെ അവിചാരിതമായ കഴിഞ്ഞദിവസം പുറത്തെടുത്തത്. 

ലണ്ടൻ: ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നായി വിരകളെ പുറത്തെടുത്തെന്ന വാർത്ത ഇതിന് മുമ്പും കേട്ടിട്ടുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് തായ്‍ലാൻഡിൽനിന്ന് പുറത്തുവരുന്നത്. ശൗചാലയത്തിലെത്തിയ യുവാവ് മലദ്വാരത്തിൽനിന്ന് 32 അടി നീളമുള്ള വിരയെയാണ് പുറത്തെടുത്തിരിക്കുന്നത്. 44കാരനായ കൃത്സാദ രത്‌പ്രചൂം ആണ് തന്റെ ശരീരത്തിൽ കൂടിയിരുന്ന വിരയെ അവിചാരിതമായി കഴിഞ്ഞദിവസം പുറത്തെടുത്തത്.

ശൗചാലയത്തിൽ പോയപ്പോഴാണ് മലദ്വാരത്തിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി അനുഭവപ്പെട്ടത്. തുടർന്ന് വിരയാണെന്ന് മനസ്സിലാകുകയും കൈ ഉപയോ​ഗിച്ച് അതിനെ പുറത്തേക്കെടുക്കുകയുമായിരുന്നു. വിരയെ ടോയ്‍ലറ്ററിൽ ഫ്ലഷ് ചെയത് കളയുന്നതിന് മുമ്പ് അതിന്റെ ചിത്രങ്ങൾ കൃത്സാദ ക്യാമറയിൽ പകർത്തിയിരുന്നു.

Read More:കടുത്ത തലവേദന; ചികിത്സയ്ക്കിടെ യുവാവിന്റെ ശരീരത്തില്‍ നിന്ന് കിട്ടിയത് 700 വിരകളെ!

32 അടി നീളമുള്ള വിര ഒട്ടിപ്പിടിക്കുന്നതും ഇലാസ്തികയുള്ളതുമായിരുന്നു. എന്നാൽ, ഇത്രയും നീളം കൂടിയ വിര എങ്ങനെ തന്റെ വയറ്റിൽ എത്തിയതെന്നതിനെക്കുറിച്ച് അറിയില്ലെന്ന് കൃത്സാദ പറഞ്ഞു. തായ്‌ലൻഡിലെ ഉഡോൺ താനി സ്വദേശിയായ കൃത്സാദ രത്‌പ്രചൂം ഫ്രീലാൻസ് ഫോ‍‌ട്ടോ​ഗ്രാഫറാണ്.

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ