സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്ത്​ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റി; പിന്നീട് സംഭവിച്ചത്...

By Web TeamFirst Published Jul 3, 2021, 12:28 PM IST
Highlights

ഇത് അസാധാരണമായ കേസാണെന്നും യുവാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. യുവാവിനെ കൊണ്ടുവന്നപ്പോൾ വയറു വീർത്തിരിക്കുകയും ചെറുകുടലിന്റെയും മലാശയത്തിന്റെയും ഒരു ഭാഗം തകര്‍ന്ന് അത്യാസന്ന നിലയിലായിരുന്നുവെന്നും ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോ. അരുണ റെഡ്ഡി പറഞ്ഞു. 

തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച്‌​​ യുവാവിന്റെ സ്വകാര്യ ഭാഗത്ത് എയര്‍‌ കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റി. യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഗാസിയാബാദ്​ സ്വദേശിയായ സന്ദീപ്​ കുമാറിന് നേരെയാണ് അങ്കിത്​, ഗൗതം എന്നിവർ ചേർന്ന് എയര്‍ കംപ്രസര്‍ ഉപയോ​ഗിച്ചത്.  

യുവാവിന്റെ മലാശയത്തിന്റെയും ചെറുകുടലിന്റെയും ഒരു ഭാഗം തകർന്നതായും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു. അങ്കിതിനെയും ഗൗതമിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നോയ്ഡ പലഹാര നിർമാണ യൂണിറ്റിൽ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു ഇവർ. 

സംഭവം ഉണ്ടായ ഉടൻ തന്നെ യൂണിറ്റിലെ മറ്റ് ജീവനക്കാർ യുവാവിനെ ത്രിപാഠി ആശുപത്രി പ്രവേശിപ്പിച്ചു. എന്നാൽ, ഉടനെ തന്നെ ഇവിടത്തെ ഡോക്ടർമാർ യുവാവിനെ നോയിഡയിലെ ഇഎസ്ഐസി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാൻ റഫർ ചെയ്തതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച്‌​ ഏറെ നാളായി ചികിത്സയിലായിരുന്നു സന്ദീപ്. യുവാവിന്റെ സ്വകാര്യഭാഗത്ത്​ എയര്‍ കംപ്രസര്‍​ തിരുകിക്കയറ്റി വായു കയറ്റുകയായിരുന്നു. യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവച്ച്‌​ ആക്രമണം തുടര്‍ന്നു. ഇത് അസാധാരണമായ കേസാണെന്നും യുവാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റി; യുവാവിന് ദാരുണാന്ത്യം

യുവാവിനെ കൊണ്ടുവന്നപ്പോൾ വയറു വീർത്തിരിക്കുകയും ചെറുകുടലിന്റെയും മലാശയത്തിന്റെയും ഒരു ഭാഗം തകര്‍ന്ന് അത്യാസന്ന നിലയിലായിരുന്നുവെന്നും ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോ. അരുണ റെഡ്ഡി പറഞ്ഞു. 

കൃത്യസമയത്ത് അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നില്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകുമായിരുന്നുവെന്നും അവർ പറഞ്ഞു. തമാശയ്ക്ക് ചെയ്തതാണ് ഇതെന്ന് അറസ്റ്റിലായ അങ്കിത്തും ഗൗതമും പൊലീസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!