
ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കൊറോണ വൈറസിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ വെള്ളിയാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായ കമ്പനി പുറത്തുവിട്ടത്.
കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ 65.2 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. വാക്സീൻ പൂർണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.
നിലവിൽ ഇന്ത്യയിൽ രോഗ വ്യാപനത്തിന് കാരണമാകുന്ന വകഭേദമാണ് ഡെൽറ്റ വകഭേദം. സാധാരണ ലക്ഷണങ്ങള്‍ക്കെതിരെ 77.8 ശതമാനവും ഗുരുതര ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനവുമാണ് കോവാക്‌സിന് കമ്പനി അവകാശപ്പെടുന്ന ഫലപ്രാപ്തി.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠന
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam