Asianet News MalayalamAsianet News Malayalam

മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റി; യുവാവിന് ദാരുണാന്ത്യം

മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന്  വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച്  സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു. 

Man dies after friend inserts air compressor into rectum to relieve constipation
Author
Madhya Pradesh, First Published Jan 19, 2021, 5:52 PM IST

മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഭോപ്പാലിലെ കട്നി ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. സുക്രാം യാദവ് എന്ന യുവാവാണ് കംപ്രസർ
ഉപയോ​ഗിച്ചതിനെ തുടർന്ന് മരിച്ചത്. ഇയാളുടെ സുഹൃത്തായ വിനോദ് താക്കൂർ എന്നയാളാണ് എയർ കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിൽ വായു നിറച്ചാൽ മലബന്ധമൊഴിവാക്കാനാകുമെന്ന് പറഞ്ഞ് അപകടകരമായ രീതിയിൽ ഇത് ഉപയോഗിച്ചത്.

സുക്രാമിന്‍റെ മരണത്തെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുക്രാമും വിനോദും ഭരോലി ഗ്രാമത്തിൽ ധാന്യ-സംസ്കരണ യൂണിറ്റിൽ ഒരുമിച്ച് ജോലി ചെയ്ത് വരികയായിരുന്നു. മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന്  വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച്  സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു. 

ഉടൻ തന്നെ അബോധാവസ്ഥയിലായ സുക്രാമിനെ വൈകാതെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുക്രാമിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് കട്നി എസ്പി സന്ദീപ് ധാക്കാദ് ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പ്രതി വിനോദിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 337 പ്രകാരം കേസെടുത്തിട്ടുണ്ട്.  കഴിഞ്ഞ മാസം 26ന് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലും  ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 

പുതിയ വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി; ചുമര്‍ പൊളിച്ചുനോക്കിയപ്പോള്‍ കണ്ടത്...

Follow Us:
Download App:
  • android
  • ios