juice for weight loss| ഈ ജ്യൂസ് കുടിക്കൂ; വണ്ണം കുറയ്ക്കാം, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം

Web Desk   | Asianet News
Published : Nov 19, 2021, 02:05 PM ISTUpdated : Nov 19, 2021, 02:17 PM IST
juice for weight loss| ഈ ജ്യൂസ് കുടിക്കൂ; വണ്ണം കുറയ്ക്കാം, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം

Synopsis

സെലറി ജ്യൂസ് കഴിക്കുന്നത് ശരീരവണ്ണത്തിന് കാരണമാകുന്ന വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ് തുലനം ചെയ്ത് നിര്‍ത്താന്‍ സെലറി ജ്യൂസ് സഹായിക്കുന്നു. 

തന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം എന്താണെന്നും ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചും ഫാഷൻ ഡിസെെനറായ മസാബ ഗുപ്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ദിവസവും താൻ വെറും വയറ്റിൽ കുടിക്കുന്ന ഒന്നാണ് സെലറി ജ്യൂസ്(celery juice). ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ സെലറിയ്ക്കുണ്ടെന്ന് ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇലകൾക്ക് വേണ്ടി വളർത്തുന്ന പച്ചക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡിൽ ചേർക്കുന്ന ഇലകൾ വേവിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നൽകാനും ഇത് ഉപയോഗിക്കാറുണ്ട്. 

സെലറി ജ്യൂസ് കഴിക്കുന്നത് ശരീരവണ്ണത്തിന് കാരണമാകുന്ന വയറ്റിലെ കൊഴുപ്പ് ഒഴിവാക്കാൻ സഹായിക്കുന്നു. ഇത് പ്രകൃതിദത്ത ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ് തുലനം ചെയ്ത് നിർത്താൻ സെലറി ജ്യൂസ് സഹായിക്കുന്നു. 
 

 

വിഷാംശം ഇല്ലാതാക്കൽ, ഭാരം നിയന്ത്രിക്കൽ, വിശപ്പ് കുറയ്ക്കൽ, അസിഡിറ്റി നിയന്ത്രിക്കൽ എന്നിവയിൽ സെലറി ജ്യൂസിന്റെ പങ്ക് വളരെ വലുതാണ്.

ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവർത്തിക്കുന്ന എപിജെനിൻ എന്ന സസ്യ സംയുക്തം സെലറിയിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചർമ്മത്തിന്റെ വാർദ്ധക്യത്തോട് വിടപറയുകയും ചെയ്യുന്നു.

പ്രമേഹരോ​ഗികൾക്കായി ഒരു ഹെൽത്തി സൂപ്പ്; റെസിപ്പി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ