ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം; കൃത്യസമയത്ത് പരിശോധന നടത്തിയില്ല, 31കാരിക്ക് സംഭവിച്ചത്...

Published : Jan 20, 2020, 04:20 PM ISTUpdated : Jan 20, 2020, 04:22 PM IST
ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം; കൃത്യസമയത്ത് പരിശോധന നടത്തിയില്ല, 31കാരിക്ക് സംഭവിച്ചത്...

Synopsis

രോഗം കൃത്യസമയത്ത് കണ്ടെത്താനാകാത്ത മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ യുവതി. സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനയായ പാപ് സ്മിയര്‍ ടെസ്റ്റ്‌ കൃത്യ സമയത്ത് ഡോക്ടര്‍ ചെയ്യാത്തതിനാല്‍ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് 31 കാരിയായ മക്സീന്‍ സ്മിത്ത്.

രോഗം കൃത്യസമയത്ത് കണ്ടെത്താനാകാത്ത മൂലം ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ യുവതി. സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനയായ പാപ് സ്മിയര്‍ ടെസ്റ്റ്‌ കൃത്യ സമയത്ത് ഡോക്ടര്‍ ചെയ്യാത്തതിനാല്‍ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് 31 കാരിയായ മക്സീന്‍ സ്മിത്ത്. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ അവസാന സ്റ്റേജിലാണ് മക്സീന്‍.

തന്‍റെ ഈ അവസ്ഥയ്ക്ക് കാരണം കൃത്യ സമയത്ത് പാപ് സ്മിയര്‍ ടെസ്റ്റ്‌ ചെയ്തു രോഗം കണ്ടെത്താത്ത ഡോക്ടറാണെന്നാണ് മക്സീന്‍ പറയുന്നത്. 27 വയസ്സുള്ളപ്പോള്‍ മുതല്‍ മക്സീന് ലൈംഗികബന്ധത്തിന് ശേഷം യോനിയില്‍നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു.  ഡോക്ടറെ പല തവണ കണ്ടെങ്കിലും രക്തസ്രാവത്തിന് കാരണം ഗര്‍ഭനിരോധനാഗുളികയാകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  രോഗം നിര്‍ണയിച്ചത്. അപ്പോഴെക്കും ഏറെ വൈകിയിരുന്നു.

 

കീമോതെറാപ്പി ഉള്‍പ്പെടെ പല ചികിത്സകളും ചെയ്തതിന് ശേഷം രോഗം സുഖപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. കഴിഞ്ഞ  നവംബറിലാണ് ഡോക്ടര്‍ ഇക്കാര്യം ഇവരോട് പറഞ്ഞത്. ഏറിയാല്‍ മൂന്നു വർഷം ആണ് മക്സീനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന സമയം. ആറും അഞ്ചും വയസ്സുള്ള രണ്ടു മക്കള്‍ ഉണ്ട് ഹെയര്‍ ഡ്രെസ്സറായ മക്സീന്.

 


 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ