30 ദിവസത്തേക്ക് മദ്യം പൂർണമായി ഒഴിവാക്കൂ; മാറ്റം അനുഭവിച്ചറിയൂ

Web Desk   | Asianet News
Published : Jan 20, 2020, 11:17 AM ISTUpdated : Jan 20, 2020, 11:23 AM IST
30 ദിവസത്തേക്ക് മദ്യം പൂർണമായി ഒഴിവാക്കൂ; മാറ്റം അനുഭവിച്ചറിയൂ

Synopsis

മദ്യം പൂർണമായും ഒഴിവാക്കുമ്പോൾ ശാരീരികമായും മാനസികമായും മാറ്റങ്ങൾ സംഭവിക്കുമെന്നും ഇത് ആ വ്യക്തിക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കുമെന്നും അമേരിക്കൻ ബോർഡ് ഓഫ് ഒബിസിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ രേഖ ബി കുമാർ പറയുന്നു.

‘ഡ്രൈ ജനുവരി‘ എന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. വിദേശരാജ്യങ്ങളിൽ കണ്ട് വരുന്ന ഒന്നാണിത്. അതായത് പുതുവർഷം പിറന്ന ആദ്യ മാസം മദ്യത്തോട് ഗുഡ്‌ബൈ പറയുന്ന അവസ്ഥയാണിത്. ഇത് അമിത മദ്യപാനത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് കാരണമായെന്ന് പഠനങ്ങൾ പറയുന്നത്. 

ഡ്രൈ ജനുവരിയിൽ മദ്യത്തോട് പൂർണമായും ഒഴിവാക്കുന്നത് പിന്നീട് മദ്യം കുടിക്കാതിരിക്കാൻ സഹായിക്കും. അതായത് അഡിക്ഷനിൽ നിന്ന് സോഷ്യൽ ഡ്രിങ്കിംഗിലേക്ക് ഇക്കൂട്ടർ മാറുമെന്ന് വിദ​ഗ്ധർ പറയുന്നു. മദ്യം പൂർണമായും ഒഴിവാക്കുമ്പോൾ ശാരീരികമായും മാനസികമായും മാറ്റങ്ങൾ സംഭവിക്കുമെന്നും ഇത് ആ വ്യക്തിക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കുമെന്നും അമേരിക്കൻ ബോർഡ് ഓഫ് ഒബിസിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ രേഖ ബി കുമാർ പറയുന്നു.

30 ദിവസം മദ്യം ഒഴിവാക്കുമ്പോൾ ആരോഗ്യത്തിൽ നിയന്ത്രണം ലഭിച്ചത് പോലെ തോന്നും. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നതായും അവർക്ക് തോന്നാമെന്ന് രേ‌ഖ പറഞ്ഞു. മദ്യം ഒഴിവാക്കുന്ന ദിവസങ്ങളിൽ ശാരീരികമായും മാറ്റങ്ങൾ അനുഭവപ്പെടും. നല്ല ഉറക്കം കിട്ടുകയും ശരീരഭാരം കുറയുകയും മാനസിക നില മെച്ചപ്പെടുകയും ചെയ്യുന്നതായി തോന്നാമെന്നും അവർ പറഞ്ഞു. 

PREV
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍