Menstrual Acne : പിരീഡ്സ് ദിവസങ്ങളിൽ മുഖക്കുരുവോ? പരിഹാരമുണ്ട്

Web Desk   | Asianet News
Published : May 28, 2022, 09:29 PM ISTUpdated : May 28, 2022, 10:35 PM IST
Menstrual Acne :  പിരീഡ്സ് ദിവസങ്ങളിൽ മുഖക്കുരുവോ? പരിഹാരമുണ്ട്

Synopsis

ഇന്ന് മെയ് 28. ലോക ആർത്തവ ശുചിത്വ ദിനം (Menstrual Hygiene Day). ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 

പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം (Menstrual). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. 

ഇന്ന് മെയ് 28. ലോക ആർത്തവ ശുചിത്വ ദിനം (Menstrual Hygiene Day). ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 

ആർത്തവ ദിവസങ്ങളിൽ പല തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകാം. മലബന്ധം (Constipation), തലവേദന, പേശിവേദന, വയറുവേദന എന്നിവ ആർത്തവ ദിനങ്ങളിൽ അലട്ടാറുണ്ട്. ആർത്തവ സമയത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് മുഖക്കുരു. ആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ചിലരിൽ മുഖക്കുരു ഉണ്ടാകാറുണ്ട്. മുഖക്കുരുവിന്റെ പാടുകൾ കുറേ നാൾ മുഖത്ത് കിടക്കാം. മുഖക്കുരുവും ആർത്തവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?.

Read more പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ

ആർത്തവം സമയത്ത് മുഖക്കുരു ഉണ്ടാകുന്നത് സ്വഭാവികമാണ്. ആർത്തവ സമയത്ത് സംഭവിക്കുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ ഫലമായാണ് മുഖക്കുരു (pimples) ഉണ്ടാകുന്നത്. ആർത്തവചക്രത്തിന്റെ ആദ്യ പകുതിയിലുടനീളം പങ്ക് വഹിക്കുന്ന ഹോർമോണാണ് ഈസ്ട്രജൻ. 

 

 

ചർമ്മത്തിന്റെ ഉപരിതലത്തിന് താഴെയുള്ള സെബം അടിഞ്ഞുകൂടുന്നത് പ്രോജസ്റ്ററോണിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. അധിക സെബം സുഷിരങ്ങൾ തടയുകയും അസ്വസ്ഥതകളും ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുകയും ചെയ്യും. 

ചർമ്മം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. ദിവസത്തിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും മുഖത്തെ മേക്കപ്പിന്റെ അംശവും അഴുക്കും നീക്കം ചെയ്യാനായി നല്ല രീതിയിൽ ക്ലെൻസ് ചെയ്യണം. 

ആർത്തവ ദിവസങ്ങളിൽ മുഖത്ത് ഐസ് ക്യൂബ് (Ice cube) ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മം ലോലമാകാനും മുഖക്കുരു പാടുകൾ കുറയ്ക്കാനും സ​ഹായിക്കും. സോപ്പ് ഉപയോഗിക്കാത്ത ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ മുഖം കഴുകുന്നതും പാടുകൾ മാറാൻ ഫലപ്രദമാണ്.

കറ്റാർവാഴയുടെ (aloe vera) ഗുണങ്ങൾ മുഖക്കുരു, ചുവന്ന പാടുകൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കുന്നു. അതിനാൽ ആർത്തവ സമയത്തും അല്ലാതെയും കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിൽ പതിവായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

Read more ആർത്തവം ദിവസങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ