Asianet News MalayalamAsianet News Malayalam

World Menstrual Hygiene Day 2022 : പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ

നാളെ മെയ് 28. ലോക ആര്‍ത്തവ ശുചിത്വ ദിനം(World Menstrual Hygiene Day). ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 

Menstrual Hygiene Day 2022 personal hygiene tips you must follow during periods time
Author
Trivandrum, First Published May 27, 2022, 1:48 PM IST

പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. 

നാളെ മെയ് 28. ലോക ആർത്തവ ശുചിത്വ ദിനം (Menstrual Hygiene Day). ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 

2030-ഓടെ ആർത്തവം കാരണം സ്ത്രീകളോ പെൺകുട്ടികളോ തടയപ്പെടാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് 2022ലെ ലോക ആർത്തവ ശുചിത്വ ദിനത്തിന്റെ പ്രമേയം. ആർത്തവ സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ദിനം. ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും ഈ ദിനത്തിൽ ബോധവൽക്കരണം നടത്തുന്നു. 

2013ൽ ജർമ്മൻ നോൺ പ്രോഫിറ്റ് വാഷ് യുണൈറ്റഡ് ആണ് ആർത്തവ ശുചിത്വ ദിനം ആദ്യമായി രൂപീകരിച്ചത്. ഇത് 2014 ൽ ആഗോളതലത്തിൽ ആചരിക്കാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി ലോക ആർത്തവ ശുചിത്വ ദിന പ്രസ്ഥാനം #ItsTimeForAction എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ആർത്തവ ആരോഗ്യത്തിലും ശുചിത്വത്തിലും പ്രവർത്തനത്തിനും ആഹ്വാനം ചെയ്ത് വരുന്നു. 

ലോകമെമ്പാടുമുള്ള എല്ലാവർക്കും നല്ല ആർത്തവ ആരോഗ്യവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിനം ആചരിക്കുന്നു. അവബോധം വളർത്തുക, ആർത്തവ ആരോഗ്യത്തിനും ശുചിത്വത്തിനും ചുറ്റുമുള്ള നിഷേധാത്മക സാമൂഹിക മാനദണ്ഡങ്ങൾ മാറ്റുക എന്നിവയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ആർത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ആർത്തവ രക്തം ശരീരത്തിന് പുറത്ത് വന്ന് കഴിഞ്ഞാൽ അതിൻറെ തീക്ഷ്ണത കൂടും. ഇത് അണുബാധ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കാം. അതിനാൽ പാഡുകൾ അധികനേരം ഉപയോഗിക്കാതിരിക്കുക.

രണ്ട്...

സ്കൂളിൽ പോകുന്ന കുട്ടികൾ ഒരു അടിവസ്ത്രം, പാഡ് എന്നിവ അധികം കരുതുക. നാലോ അഞ്ചോ മണിക്കൂറുകൾ കൂടുമ്പോൾ പാഡ് മാറ്റുക.

മൂന്ന്...

ആർത്തവ ദിനങ്ങളിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജലം ഉപയോഗിച്ച് തന്നെ കഴുകുക. 

നാല്...

സാനിറ്ററി നാപ്കിനുകളുടെ നിർമ്മാർജ്ജനവും ഒരു പ്രധാന പ്രശ്നാണ്. ഉപയോഗിച്ച പാഡുകൾ നന്നായി പൊതിഞ്ഞ് വേണം ഉപേക്ഷിക്കാൻ.

അഞ്ച്...

സ്വകാര്യഭാഗങ്ങളുടെ സമീപമുള്ള രോമങ്ങൾ ആർത്തവദിനങ്ങളിൽ നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ആറ്....

ആർത്തവ കാലത്ത്‌ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ജങ്ക്‌ഫുഡ്‌ പരമാവധി ഒഴിവാക്കണം. പോഷകങ്ങൾ ധാരാളം അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് ശരീരത്തിൽ പോഷകങ്ങളുടെ ആഭാവം ഉണ്ടാകുകയും ആർത്തവ കാലത്തെ വേദനയ്‌ക്ക്‌ കാരണമാവുകയും ചെയ്യും.

Read more പിരീഡ്സ് ദിവസങ്ങളിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

Follow Us:
Download App:
  • android
  • ios