
കൊറോണ വെെറസ് അപകടകരമാം വിധം പകരുകയാണ്. ആളുകളിൽ പരിഭ്രാന്തി പടർത്തുന്ന വസ്തുത എന്തെന്നാൽ, ഇപ്പോൾ ഈ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ പടരുന്നു എന്നതാണ്. മാത്രമല്ല, നേരത്തെ നാം ശ്രദ്ധിച്ച് പോന്ന പല ലക്ഷണങ്ങളിൽ (ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചത്) നിന്നും മാറി മറ്റ് പുതിയ ലക്ഷണങ്ങളും രോഗികളിൽ പ്രകടമാകുന്നുണ്ട്.
കടുത്ത പനിയോടൊപ്പമുള്ള മാനസിക വിഭ്രാന്തിയും കൊവിഡിന്റെ ലക്ഷണമാകാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ചുമ, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് എന്നി കടുത്ത ലക്ഷണങ്ങള്‍ക്ക് മുന്‍പ് സ്വാദും മണവും നഷ്ടപ്പെടുന്നത് കൊവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്ന് 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി ആന്റ് ഇമ്മ്യൂണോതെറാപ്പി' യില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മനോനിലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നതോടൊപ്പം കടുത്തപനിയും രോഗലക്ഷണമായി കണക്കാക്കാമെന്ന് സ്‌പെയിനിലെ ഒബര്‍ട്ട ഡി കാറ്റലൂന്യ സര്‍വകലാശാലയിലെ ഗവേഷകൻ ജാവിയര്‍ കൊറിയ പറയുന്നു.
ഈ പകര്‍ച്ചവ്യാധി സമയത്ത് നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം, ഒരു വ്യക്തി മാനസിക വിഭ്രാന്തിയുടെ ചില ലക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത് അണുബാധയുടെ സൂചനയായിരിക്കാമെന്ന് ജാവിയർ പറയുന്നു. കൊറോണ വൈറസ് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കാം. അങ്ങനെ സംഭവിച്ചാല്‍ മാനസിക നിലയെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
'കൊവിഡ് വ്യാപകമാകാന്‍ ഒരു കാരണമായത് വൈറസില്‍ സംഭവിച്ച ജനിതകമാറ്റം'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam