
ഫിറ്റ്‌നസ് ഐക്കണുകളായ മോഡലും നടനുമായ മിലിന്ദ് സോമനും (Milind Soman) ഭാര്യ അങ്കിത കൻവാറും സോഷ്യൽ മീഡിയയിലെ (social media) പ്രിയപ്പെട്ട താര ദമ്പതികളാണ്. തങ്ങളുടെ വർക്കൗട്ട് വീഡിയോകളും (workout videos) വിശേഷങ്ങളുമെല്ലാം ഇരുവരും പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്‌നസിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇരുവരും.
ഇവർ തമ്മിൽ 26 വയസ്സിന്റെ പ്രായവ്യത്യാസമാണുള്ളത്. പ്രായവ്യത്യാസത്തെക്കുറിച്ച് മിലിന്ദ് ഒരുപാട് കാര്യങ്ങൾ പറയുമ്പോൾ, അവരുടെ സെക്‌സ് ഡ്രൈവിലെ വ്യത്യാസത്തെക്കുറിച്ചും മിലിന്ദ് സോമൻ ആദ്യമായി തുറന്നുപറയുന്നു. MensXP നൽകിയ അഭിമുഖത്തിലാണ് മിലിന്ദ് തങ്ങളുടെ ലെെംഗിക ജീവിതത്തെ കുറിച്ച് പറഞ്ഞത്.
'ഞങ്ങളുടെ ലൈംഗികജീവിതത്തെ റിച്ച് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. പക്ഷേ, ഇപ്പോൾ നമ്മുടെ സെക്‌സ് ഡ്രൈവുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇന്ന് എനിക്ക് അവളുടെ അതേ പ്രായം തോന്നുന്നു. അവൾക്ക് 30 വയസ്സ്. എനിക്ക് അതിനേക്കാൾ ചെറുപ്പം തോന്നുന്നു...' - മിലിന്ദ് പറഞ്ഞു.
മികച്ചൊരു ലൈംഗിക ജീവിതം ആരോഗ്യകരമായ ശരീരത്തിന്റെയും ആരോഗ്യകരമായ മനസ്സിന്റെയും ഭാഗമാണ്. സെക്സ് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്‌സ് ഡ്രൈവ് നിലനിർത്താൻ വ്യായാമം ഒരു വ്യക്തിയെ എങ്ങനെ പ്രാപ്‌തനാക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
വ്യായാമം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നിങ്ങളുടെ ശരീരത്തെക്കുറിച്ച് പഠിക്കാൻ വ്യായാമം സഹായിക്കുന്നു. ശരീരത്തിലെ മറ്റെല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രായഭേദമന്യേ സെക്‌സ് ഡ്രൈവ് നന്നായി പ്രവർത്തിക്കും. സെക്സ് ആസ്വദിക്കുന്നതിന് പ്രായവ്യത്യാസം ഒരു വലിയ പ്രശ്നമല്ലെന്നാണ് കരുതുന്നതെന്നും മിലിന്ദ് പറഞ്ഞു.
സെക്‌സ് അഡിക്ഷൻ : ജീവിതം ദുസ്സഹമാക്കുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ