ജീവിത പങ്കാളിയുടെ മനസ് വായിക്കാൻ ശ്രമിക്കുന്നുണ്ടോ?

By Priya VargheseFirst Published Nov 21, 2022, 3:06 PM IST
Highlights

പരസ്പരം തുറന്നു സംസാരിക്കാത്തതും, പങ്കാളി താൻ ആഗ്രഹിക്കുന്നത് പറയാതെ തന്നെ മനസ്സിലാക്കും എന്ന് അമിത പ്രതീക്ഷ വെക്കുകയും ഒടുവിൽ വലിയ വഴക്കുകളിൽ കലാശിക്കുകയും ചെയ്യുന്നു എന്ന് പറയുന്നവരും നിരവധിയാണ്. എന്റെ മനസ്സിൽ എന്താ എന്ന് ഇത്ര നാളായിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലേ എന്ന ചോദ്യം നിരന്തരം വഴക്കുകൾക്ക് കാരണമാകാറുണ്ടോ?

എന്നോട്  ഫോണിൽ വിളിക്കുമ്പോൾ മാത്രം അദ്ദേഹം വേഗം സംസാരിച്ചു അവസാനിപ്പിക്കും. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തിരക്കാണ് ഇപ്പോൾ സംസാരിക്കാൻ പറ്റില്ല എന്ന് പറയും. എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം ദേഷ്യപ്പെടും എന്ന് കരുതി ഇപ്പോൾ ഞാനും ഒന്നും അദ്ദേഹത്തോട് മിണ്ടാതെയായി. പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ എന്താ എന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല.

എന്നോട് സ്നേഹമില്ലായിരിക്കും, അദ്ദേഹത്തിന് പറ്റിയ ആളല്ല ഞാൻ എന്നൊക്കെ എപ്പോഴും ഞാൻ ചിന്തിച്ചുപോകും. വിവാഹം കഴിഞ്ഞ് പത്തു വർഷം ആയി എന്തിലും പലപ്പോഴും പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ഭർത്താവിന് പറയാനുള്ളതും ഇതിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ ആയിരുന്നില്ല.

പരസ്പരം തുറന്നു സംസാരിക്കാത്തതും, പങ്കാളി താൻ ആഗ്രഹിക്കുന്നത് പറയാതെ തന്നെ മനസ്സിലാക്കും എന്ന് അമിത പ്രതീക്ഷ വെക്കുകയും ഒടുവിൽ വലിയ വഴക്കുകളിൽ കലാശിക്കുകയും ചെയ്യുന്നു എന്ന് പറയുന്നവരും നിരവധിയാണ്. എന്റെ മനസ്സിൽ എന്താ എന്ന് ഇത്ര നാളായിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലേ എന്ന ചോദ്യം നിരന്തരം വഴക്കുകൾക്ക് കാരണമാകാറുണ്ടോ?

ഇനി സ്വയം വിലയില്ലായ്മ അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ജീവിത പങ്കാളി തനിക്കു എപ്പോഴെങ്കിലും പ്രാധാന്യം നൽകുന്നില്ല എന്ന് കാണുമ്പോൾ എല്ലാം സ്വന്തം കുറ്റമാണ്, ഞാൻ കുറവുകൾ ഉള്ള വ്യക്തിയാണ് എന്നതാണ് അതിനു കാരണം എന്നെല്ലാം ചിന്തിച്ചുകൂട്ടി വിഷാദത്തിലേക്കു വീണുപോകുന്നവരും ഉണ്ട്. 

ഈ മനസ്സ് വായിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രതേകിച്ചു സാമൂഹികമായ കഴിവുകളിൽ അല്പം പിന്നോട്ട് നിൽക്കുന്ന, അല്ലെങ്കിൽ പൊതുവെ കാര്യങ്ങളിൽ ശ്രദ്ധ കുറവുള്ള ആളുകൾക്ക് ചിലപ്പോൾ ജീവിത പങ്കാളി എന്താവും ചിന്തിക്കുക എന്ന് ഊഹിച്ചെടുക്കുക അത്ര എളുപ്പം അല്ല എന്ന് വരാം. അത്തരം സാഹചര്യങ്ങളിൽ പല തെറ്റിദ്ധാരണകൾക്കും വഴക്കുകൾക്കും സാധ്യത ഉണ്ടാകാം. 

ലോക മാനസികാരോഗ്യ ദിനം ; വിഷാദരോഗം എങ്ങനെ തിരിച്ചറിയാം?

എന്നാൽ മറ്റൊരാളുടെ മനസ്സ് അത്ര കൃത്യതയോടെ വായിക്കാൻ നമുക്ക് സാധിക്കുമോ? പല കാര്യങ്ങളിലും അത് ശരിയായി വന്നിട്ടുണ്ട് എങ്കിൽ പോലും ഏറ്റവും കൃത്യതയോടെ അത് സാധ്യമാണോ? നമ്മുടെ കുറവുകളെ പറ്റി അമിതമായ ചിന്തയും, സ്വയം വിലയില്ലായ്മയും തെറ്റായി നമ്മുടെ ജീവിതപങ്കാളിയെ മനസ്സിലാക്കാൻ കരണമാകുന്നുണ്ടോ? 

പരസ്പരം സമയം കണ്ടെത്തുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ടോ? സ്വന്തം  ചിന്തകളിലും മനോഭാവങ്ങളിലും അമിതമായി പ്രാധാന്യം കൊടുത്തുപോയി ജീവിതപങ്കാളിയെ കേൾക്കാൻ നാം ക്ഷമ കാണിക്കാതെ പോകുന്നുണ്ടോ? സ്വയം ചോദിച്ചു നോക്കാം.

വിഷാദരോഗം, സംശയം, ഉത്കണ്ഠ, വ്യക്തിത്വ പ്രശ്നങ്ങൾ  തുടങ്ങി പല മാനസിക പ്രശ്നങ്ങളുടെയും ഭാഗമായി ജീവിത പങ്കാളിയുമായി പ്രശ്ങ്ങൾ രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ അവ കൃത്യമായി തിരിച്ചറിയുകയും പരിഹരിക്കപ്പെടും ചെയ്യേണ്ടത് സമാധാനപരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമാണ്.

എഴുതിയത്:
പ്രിയ വര്ഗീസ് (M.Phil, MSP, RCI Licensed)
ചീഫ്  ക്ലിനിക്കല് സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ 
Near TMM Hospital, തിരുവല്ല
For appointments call: 8281933323  
Online/ Telephone consultation available 

 

click me!