
പൊതുവേ കാലാവസ്ഥ മാറുന്ന സമയങ്ങളില്‍ ജലദോഷം, പനി എന്നിങ്ങനെ അണുബാധകള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ വരുന്നത് സാധാരണമാണ്. എന്നാല്‍ ഇക്കുറി ഇത്തരം 'സീസണല്‍' രോഗങ്ങള്‍ക്കിടെ ഭീതി പടര്‍ത്തിക്കൊണ്ട് 'കൊറോണ'യും വന്നെത്തിയിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന അസുഖങ്ങളുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് പ്രാഥമികമായി 'കൊറോണ'യുടെ കാര്യത്തിലും കാണിക്കുന്നത്. അതും വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. പ്രായമായവര്‍ക്കും രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് 'കൊറോണ' വലിയ വെല്ലുവിളിയുയര്‍ത്തുന്നത്.
ഇതില്‍ പ്രതിരോധശേഷിയുടെ കാര്യത്തില്‍ ചിലതെല്ലാം നമുക്ക് ചെയ്യാവുന്നതാണ്. അതില്‍ പ്രധാനം ഭക്ഷണം തന്നെ. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍ ധാരാളമായി കഴിക്കുക. ഇക്കൂട്ടത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒന്നാണ് പുതിനയില.
'പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകളടങ്ങിയിരിക്കുന്നു. ഇത് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകാന്‍ സഹായകമാണ്. രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍, പ്രതിരോധ ശേഷി കൂട്ടാന്‍, ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളൊഴിവാക്കാന്‍, ചൂടുകാലത്താണെങ്കില്‍ ശരീരത്തിന് തണുപ്പ് പകരാന്‍, ദഹനപ്രശ്‌നങ്ങളകറ്റാന്‍, ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാന്‍ അങ്ങനെ പല കാര്യങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്...'- ന്യൂട്രീഷ്യനിസ്റ്റായ ശില്‍പ അറോറ പറയുന്നു.
പുതിനയില സലാഡുകളിലോ കറികളിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുപോലെ ചായയിലും നിത്യേന ചേര്‍ത്ത് കഴിക്കാം. അതല്ലെങ്കില്‍ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലും മതിയാകും. എന്തായാലും പ്രതിരോധ ശേഷിയുടെ വിഷയം വരുമ്പോള്‍ പുതിനയിലയുടെ പേര് മറക്കാതിരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam