മങ്കിപോക്സ് വൈറസ് വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാമെന്ന് പഠനം

Published : Aug 22, 2022, 07:06 PM IST
മങ്കിപോക്സ് വൈറസ് വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാമെന്ന് പഠനം

Synopsis

കട്ടിലുകൾ, പുതപ്പുകൾ, കോഫി മെഷീൻ, കമ്പ്യൂട്ടർ മൗസ് എന്നിവയുൾപ്പെടെ നിരവധി വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം തങ്ങിനിൽക്കാമെന്നും പഠനത്തിൽ പറയുന്നു. 

വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം മങ്കിപോക്സ് വൈറസ് നീണ്ടുനിൽക്കുമെന്ന് പഠനം. യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് കണ്ടെത്തൽ. കട്ടിലുകൾ, പുതപ്പുകൾ, കോഫി മെഷീൻ, കമ്പ്യൂട്ടർ മൗസ് എന്നിവയുൾപ്പെടെ നിരവധി വീട്ടുപകരണങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം തങ്ങിനിൽക്കാമെന്നും പഠനത്തിൽ പറയുന്നു. 

രണ്ട് മങ്കിപോക്സ് രോ​ഗബാധിതരെ ഒരു വീടിനുള്ളിൽ താമസിപ്പിച്ചാണ് പഠനം നടത്തിയത്. രോ​ഗബാധിതരായ വ്യക്തികൾ തങ്ങൾ പ്രതലങ്ങൾ അണുവിമുക്തമാക്കുകയും കൈകൾ പലതവണ കഴുകുകയും ചെയ്തുവെന്ന് അവകാശപ്പെട്ടു.  എന്നാൽ, കട്ടിലുകൾ, പുതപ്പുകൾ, ലൈറ്റ് സ്വിച്ച് എന്നിവയിൽ രോഗലക്ഷണങ്ങൾ ആരംഭിച്ച് 20 ദിവസത്തിന് ശേഷവും സമ്പർക്കം കൂടുതലുള്ള സ്ഥലങ്ങളിൽ 70 ശതമാനത്തിലും വൈറസ് കണ്ടെത്തിയതായി ​ഗവേഷകർ പറഞ്ഞു. 

പ്രതലങ്ങളും വസ്തുക്കളും അണുവിമുക്തമാക്കുന്നത്  മലിനീകരണ സാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
മങ്കിപോക്സ് പ്രാഥമികമായി രോഗബാധിതനായ ഒരാളുമായി അടുത്തിടപഴകുമ്പോൾ മുറിവുകളുമായോ ശ്വാസകോശ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പടരുന്നത്. യുഎസിലെ 90 ശതമാനം കുരങ്ങുപനി കേസുകളും അടുത്തിടെയുള്ള പുരുഷ-പുരുഷ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പുതിയ കൊവിഡ് കേസുകളില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍; ഹൃദയാഘാത സാധ്യത കൂടുന്നോ?

രോഗബാധിതനായ വ്യക്തി ഉപയോഗിക്കുന്ന ദ്രാവകങ്ങളിലൂടെയോ വസ്തുക്കളിലൂടെയോ വൈറസ് പടരാൻ സാധ്യതയുണ്ട്. എന്നാൽ ചില ഉപരിതല മലിനീകരണം വൈറസിന്റെ പരോക്ഷമായ സംക്രമണത്തിന് എത്രത്തോളം കാരണമാകുമെന്ന് ഇതുവരെ വ്യക്തമല്ലെന്നും പഠനം പറയുന്നു.

മങ്കിപോക്സ് ബാധിച്ച ഒരാളുടെ വീട് സന്ദർശിക്കുന്ന ആളുകൾ എപ്പോഴും നന്നായി ഫിറ്റിംഗ് മാസ്ക് ധരിച്ച്, മലിനമായേക്കാവുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക, ഉചിതമായ കൈ ശുചിത്വം പാലിക്കുക, ഭക്ഷണ പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്കകൾ, ടവ്വലുകൾ എന്നിവ പങ്കിടുന്നത് ഒഴിവാക്കണമെന്നും സിഡിസി പറയുന്നു.

പനി, ശരീരവേദന, വിറയൽ, ക്ഷീണം, മുഖക്കുരു പോലുള്ള കുമിളകൾ എന്നിവയാണ് മങ്കിപോക്സ് രോ​ഗികളിലെ സാധാരണ ലക്ഷണങ്ങൾ.  മങ്കിപോക്സ് ബാധിച്ച ആളുകൾ വീട്ടിലെ വളർത്തുമൃഗങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

പതിവായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ 'സ്ട്രോക്ക്' വരുമോ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ