Monkeypox : മങ്കിപോക്സ് കേസുകൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ 77 ശതമാനം വർദ്ധിച്ചു : ലോകാരോഗ്യ സംഘടന

Published : Jul 08, 2022, 12:44 PM ISTUpdated : Jul 08, 2022, 01:19 PM IST
Monkeypox :  മങ്കിപോക്സ് കേസുകൾ ഒരാഴ്‌ചയ്‌ക്കുള്ളിൽ 77 ശതമാനം വർദ്ധിച്ചു : ലോകാരോഗ്യ സംഘടന

Synopsis

കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്നതാണ് മങ്കിപോക്സ് വൈറൽ. ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ പനിയും ദേഹം മുഴുവന്‍ ചെറിയ കുമിളകളും വന്നുനിറയുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ ജൂൺ 27 മുതൽ 2,614 കേസുകൾ വർദ്ധിച്ചു.

മങ്കിപോക്സ് ഒരു പ്രാദേശിക രോഗമായി കണക്കാക്കപ്പെടുന്ന ആഫ്രിക്കയിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വൈറസ് ബാധിച്ച് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല.സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ എന്നിവരിലാണ് മിക്ക കേസുകളും ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കുരങ്ങുകൾ അടക്കമുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്നതാണ് മങ്കിപോക്സ് വൈറൽ. ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ പനിയും ദേഹം മുഴുവൻ ചെറിയ കുമിളകളും വന്നുനിറയുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.

Read more  രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഒരു വ്യക്തിക്ക് സമ്പർക്കം പുലർത്തുന്ന സമയം മുതൽ ഇൻകുബേഷൻ കാലയളവ് അഞ്ച് മുതൽ 21 ദിവസം വരെയാകാമെന്ന് വിദ​ഗ്ധർ പറയുന്നു. സമ്പർക്കം പുലർത്തിയ ആളുകൾക്ക് രോഗം തടയുന്നതിനായി ഏകദേശം 300,000 ഡോസുകൾ JYNNEOS വാക്സിൻ അയയ്ക്കുന്നതായി ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അറിയിച്ചു.

'രോഗബാധിതനായ രോഗിയുമായോ മൃഗവുമായോ അടുത്ത സമ്പർക്കം പുലർത്തിയവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. വസൂരി സാധാരണയായി വലിയ തുള്ളികളിലൂടെയാണ് പകരുന്നതെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാൽ ഏത് കാരണത്താലും ഇത് ഇടയ്ക്കിടെ ചെറിയ കണിക എയറോസോളുകൾ വഴിയും പകരാം...' - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിലെ വൈറോളജിസ്റ്റായ മാർക്ക് ചാൽബെർഗ് പറഞ്ഞു.

Read more പ്രമേഹ സാധ്യത കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം
വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...