Health Benefits of Sex : പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Published : Jul 08, 2022, 12:08 PM IST
 Health Benefits of Sex :  പതിവായി സെക്‌സില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Synopsis

നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ.   

ലൈംഗികത (Sex) എന്നത് കേവലം ശാരീരിക അടുപ്പം മാത്രമല്ല. രണ്ട് പങ്കാളികൾ തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. സെക്സ് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങളും നൽകുന്നു. പങ്കാളികൾക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതു മുതൽ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ വരെയുള്ള കഴിവ് സെക്സിനുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സെക്സിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ (Health Benefits of Sex) കുറിച്ചറിയാം...

ഒന്ന്...

മാസത്തിൽ ഒരിക്കലെങ്കിലും സെക്‌സിൽ ഏർപ്പെടുന്ന പുരുഷന്മാരേക്കാൾ ആഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണെന്നാണ് സമീപകാല പഠനം പറയുന്നത്.

രണ്ട്...

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല സമ്മർദ്ദം കുറയ്ക്കാനും ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഉയർന്ന കൊളസ്ട്രോൾ; പാദങ്ങളിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

മൂന്ന്...

സെക്സിലേർപ്പെടുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ അളവ് അഞ്ച് മടങ്ങ് വർദ്ധിക്കുന്നു. ഈ എൻഡോർഫിൻ യഥാർത്ഥത്തിൽ വേദന കുറയ്ക്കുന്നു.

നാല്...

നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ. 

അഞ്ച്...

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ സെക്സ് സഹായിക്കും. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണ് അട. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ആറ്...

ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സെക്സ് സഹായിക്കുന്നു.  ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. 

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!