ദില്ലിയിൽ ശ്വാസകോശ അർബുദ കേസുകളിൽ വർദ്ധനവ് ; രോ​ഗസാധ്യത കൂട്ടുന്നതിന് പിന്നിലെ ചില കാരണങ്ങൾ

Published : Nov 25, 2026, 04:23 PM IST
Lung cancer cases in Karnataka

Synopsis

പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ കാരണമാകുന്നവയായി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) വ്യക്തമാക്കുന്നു.

ദില്ലിയിൽ ആറ് വർഷത്തിനിടെ 6,500-ലധികം ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തു. ശ്വാസകോശ അർബുദത്തെ തുടർന്ന് 913 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ജനുവരി 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ എയിംസ് (AIIMS), റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (DSCI) എന്നിവിടങ്ങളിലായി 6,581 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

2020 ജനുവരി 1-നും 2026 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 1,613 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ കാലയളവിൽ 354 മരണങ്ങളും ആശുപത്രിയിൽ രേഖപ്പെടുത്തി; അതായത് പ്രതിമാസം ശരാശരി 20 കേസുകളും നാല് മരണങ്ങളും വീതം. 2021-ൽ രണ്ട് കുട്ടികൾക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ദില്ലിയിലെ മലിനമായ വായു ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെങ്കിലും ഇത് രോഗത്തിനുള്ള ഏക കാരണമായി കണക്കാക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. പുകവലിയും പുകയില പുകയുമായുള്ള സമ്പർക്കവും രോഗസാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുന്നു. കൂടാതെ ജനിതക വ്യതിയാനങ്ങളും ഇതിന് കാരണമായേക്കാം.

വായു മലിനീകരണവുമായി ദീർഘകാലം സമ്പർക്കത്തിലാകുന്നത് ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദില്ലി പോലുള്ള നഗരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന, മലിനമായ വായുവുമായുള്ള ദീർഘകാല സമ്പർക്കം ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അപ്പോളോ അഥീന വിമൻസ് ക്യാൻസർ സെന്ററിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഗീത കടയപ്രത്ത് പിടിഐയോട് പറഞ്ഞു.

പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ കാരണമാകുന്നവയായി തരംതിരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) വ്യക്തമാക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൃക്കകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ