അമേരിക്കൻ യുവതീയുവാക്കളുടെ ലൈംഗികബന്ധങ്ങളിൽ കാര്യമായ ഇടിവെന്ന് പഠനം

By Web TeamFirst Published Jun 27, 2020, 6:19 PM IST
Highlights

' വിഷാദരോഗവും ഉത്കണ്ഠയും വർദ്ധിക്കുന്നത് അമേരിക്കൻ യുവതീയുവാക്കളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു' - ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്- ബ്ലൂമിംഗ്ടണിലെ പ്രൊഫ. ഡെബി ഹെർബെനിക് പറഞ്ഞു. 
 

യുഎസിലെ മൂന്നിലൊന്ന് ചെറുപ്പക്കാർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നില്ലെന്ന് പഠനം. 18 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 31% പേരും കഴിഞ്ഞ 12 മാസത്തിനിടെ സെക്സിൽ ഏർപ്പെടുന്നില്ലെന്ന് ഇന്ത്യാന യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 19 ശതമാനം പേർക്ക് പങ്കാളി ഇല്ലെന്ന് പഠനത്തിൽ കണ്ടെത്തി. 

' JAMA നെറ്റ്വര്‍ക്ക് ഓപ്പണ്‍' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 25 നും 34 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ ലൈംഗിക നിഷ്‌ക്രിയത്വം വർദ്ധിക്കുന്നതായി കണ്ടെത്തി. കുറഞ്ഞ വരുമാനമോ പാർട്ട് ടൈം ജോലിയോ ഉള്ള പുരുഷന്മാരും അതുപോലെ തന്നെ വിദ്യാർത്ഥികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാനുള്ള സാധ്യത മുമ്പത്തേക്കാളും കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 

' വിഷാദരോഗവും ഉത്കണ്ഠയും വർദ്ധിക്കുന്നത് അമേരിക്കൻ യുവതീയുവാക്കളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നു' - ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്- ബ്ലൂമിംഗ്ടണിലെ പ്രൊഫ. ഡെബി ഹെർബെനിക് പറഞ്ഞു. 

ലേബർ റൂം വരെ എത്തിയില്ല, ആശുപത്രിയുടെ പാർക്കിങ് ലോട്ടിൽ നിന്നനിൽപ്പിന് പ്രസവിച്ച് യുവതി...
 

click me!