രാവിലെയോ വെെകിട്ടോ? വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച ഏതാണ്?

By Web TeamFirst Published Mar 24, 2024, 12:49 PM IST
Highlights

പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് വളരെ എളുപ്പം കത്തിച്ച് കളയാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അമിതവണ്ണമുള്ളവർ അതിരാവിലെ പ്രഭാത ഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്യാൻ ശ്രമിക്കമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളിൽ പലരും പതിവായി വ്യായാമം ചെയ്യുന്നവരാകും. ശരീരം ഫിറ്റായിരിക്കുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വ്യായാമം സഹായകമാണ്. ചിലർ വ്യായാമം രാവിലെയാകും ചെയ്യുക. മറ്റ് ചിലർ വെെകിട്ടു. ഏത് സമയത്ത് വ്യായാമം ചെയ്യുന്നതാണ് കൂടുതൽ നല്ലത്?.

രാവിലത്തെ വ്യായാമം ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
രാവിലെ വ്യായാമങ്ങളിൽ ഏർപ്പെടുന്നവരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

അതിരാവിലെ വ്യായാമം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണമാണെന്ന് വിദ​ഗ്ധർ പറയുന്നു. വ്യായാമം എൻഡോർഫിൻസ്, ഡോപാമിൻ, സെറോടോണിൻ എന്നിവ പുറത്തുവിടുന്നു. ഇത് കൂടുതൽ സന്തോഷത്തിന് സഹായകമാണ്.

പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് വളരെ എളുപ്പം കത്തിച്ച് കളയാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അമിതവണ്ണമുള്ളവർ അതിരാവിലെ പ്രഭാത ഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്യാൻ ശ്രമിക്കമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രാവിലത്തെ വ്യായാമം സർക്കാഡിയൻ താളം നിയന്ത്രിക്കാനും രാത്രിയിൽ മികച്ച ഉറക്കം ലഭിക്കാനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഇത് പകൽ സമയത്തെ ജാഗ്രത മെച്ചപ്പെടുത്തുകയും വൈകുന്നേരങ്ങളിൽ വിശ്രമം സുഗമമാക്കുകയും ചെയ്യും.

പ്രഭാത ഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത് കൂടാ‌തെ, പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു.

രാവിലെ വ്യായാമം ചെയ്യുന്നത്‌ അമിതഭാരം നിയന്ത്രിക്കുന്നതിൽ കൂടുതൽ സഹായകമാണെന്നും വിദ​ഗ്ധർ പറയുന്നു.
രാവിലെ ഏഴ്‌ മണിക്കും ഒൻപതിനും ഇടയിൽ വ്യായാമം ചെയ്യുന്നതാണ്‌ ഏറ്റവും ഫലപ്രദമെന്ന്‌ ഒബ്‌സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട്‌ പറയുന്നു. 

പുകവലിക്കുന്നവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

 

click me!