മങ്കിപോക്‌സ് ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

Published : May 12, 2023, 11:15 AM IST
മങ്കിപോക്‌സ് ;  ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

Synopsis

മങ്കിപോക്‌സ് ഇനി മുതൽ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്‌നമല്ല. അടിയന്തര സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറൽ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി.   

മങ്കിപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് ഇനി മുതൽ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്‌നമല്ല. അടിയന്തര സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറൽ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി. 

'ഇന്നലെ ചേർന്ന മങ്കിപോക്സിനുള്ള എമർജൻസി കമ്മിറ്റി യോഗത്തിൽ എംപോക്സ് അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ലെന്ന് ശുപാർശ ചെയ്തു. എംപോക്സ് ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്...' - ടെഡ്രോസ് ട്വീറ്റ് ചെയ്തു.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ, റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 90 ശതമാനം കുറഞ്ഞു.
എന്നിരുന്നാലും കൊവിഡ് -19 പോലെ അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഫ്രിക്ക ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികളെ വൈറസ് ബാധിക്കുന്നത് തുടരുന്നു.

വിവിധ രാജ്യങ്ങളിൽ രോ​ഗം പടരുന്ന സാഹചര്യത്തിൽ 2022 ജൂലൈയിലാണ് എംപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. തുടർന്ന് അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ പാലിക്കാൻ, പബ്ലിക്ക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷണൽ കൺസേൺ (PHEIC) രാജ്യങ്ങൾക്കിടയിൽ ഒരു കരാർ ഉണ്ടാക്കി. ഇതനുസരിച്ചാണ് ഓരോ രാജ്യവും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, 111 രാജ്യങ്ങളിൽ നിന്ന് 87,000 കേസുകളും‌ 140 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൂർക്കംവലി പ്രശ്നക്കാരനാണ് ; ഈ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

 

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ