എന്താണ് ചാൾസ് ബോണറ്റ് സിൻഡ്രോം? കാരണങ്ങൾ എന്തൊക്കെ?

Published : Jan 27, 2023, 07:24 PM ISTUpdated : Jan 27, 2023, 08:37 PM IST
എന്താണ് ചാൾസ് ബോണറ്റ് സിൻഡ്രോം? കാരണങ്ങൾ എന്തൊക്കെ?

Synopsis

' എന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ ആദ്യമായി ചാൾസ് ബോണറ്റ് സിൻഡ്രോം ലക്ഷണങ്ങൾ അനുഭവിക്കാൻ തുടങ്ങിയത്...' -ഈ അവസ്ഥ നേരിട്ട നീന ചെസ്‌വർത്തുമായി ഇൻഡിപെൻഡന്റിനോട് സംസാരിച്ചു. 

യുകെയിലെ ഒരു ദശലക്ഷത്തിലധികം ആളുകളെ ചാൾസ് ബോണറ്റ് സിൻഡ്രോം (സിബിഎസ്) എന്ന രോഗാവസ്ഥ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.  Esme's Umbrella എന്ന ചാരിറ്റിയുടെ പുതിയ ഗവേഷണമനുസരിച്ച് യുകെയിലെ അഞ്ചിൽ ഒരാൾ ഈ അവസ്ഥ നേരിടുന്നതായി Express.co.uk റിപ്പോർട്ട് ചെയ്തു.‌

പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ അല്ലെങ്കിൽ തിമിരം പോലുള്ള നേത്ര രോഗങ്ങളുമായി സിബിഎസ് പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നതായി യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു. ഒപ്‌റ്റോമെട്രിസ്റ്റുകൾ ഉൾപ്പെടെ 1,100 ആരോഗ്യ വിദഗ്ധരിൽ ചാരിറ്റി വോട്ടെടുപ്പ് നടത്തി. അവരിൽ 37 ശതമാനം പേർക്കും സിബിഎസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് പറയുന്നു.

60 ശതമാനമോ അതിൽ കൂടുതലോ പേർക്ക് കാഴ്ച നഷ്ടപ്പെടുന്നു. കണ്ണിൽ നിന്ന് തലച്ചോറിലേക്കുള്ള പ്രവർത്തനങ്ങൾക്ക് തകരാർ സംഭവിക്കുന്നു. ഇത് ആളുകൾ യഥാർത്ഥമല്ലാത്ത കാര്യങ്ങൾ കാണുന്നതിന് കാരണമാകുന്നു. അഞ്ചിൽ ഒരാൾക്ക് ഇത് സംഭവിക്കുന്നു. അതായത് യുകെയിൽ കുറഞ്ഞത് ഒരു ദശലക്ഷം ആളുകളെങ്കിലും ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

' എന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ ആദ്യമായി ചാൾസ് ബോണറ്റ് സിൻഡ്രോം ലക്ഷണങ്ങൾ അനുഭവിക്കാൻ തുടങ്ങിയത്...' -ഈ അവസ്ഥ നേരിട്ട നീന ചെസ്‌വർത്തുമായി ഇൻഡിപെൻഡന്റിനോട് സംസാരിച്ചു. 

 ഓരോ ദിവസങ്ങൾ കഴിയുന്തോറും നിറങ്ങൾ രൂപങ്ങളായി വികസിക്കാൻ തുടങ്ങി. തുടർന്ന് സോമ്പികൾ, മൃഗങ്ങൾ എന്നിങ്ങനെ കാണുന്നതായി തോന്നി...-  മിസ് ചെസ്വർത്ത് കൂട്ടിച്ചേർത്തു. 1000 പേരിൽ നടത്തിയ വോട്ടെടുപ്പ് പ്രകാരം 37 ശതമാനം പ്രൊഫഷണലുകൾക്കും ചാൾസ് ബോണറ്റ് സിൻഡ്രോമിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ചാരിറ്റി അവകാശപ്പെട്ടു. 

ശൈത്യകാലത്ത് ഹൃദയത്തെ കാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ