ശൈത്യകാലത്ത് ഹൃദയത്തെ കാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ

Published : Jan 27, 2023, 06:25 PM IST
ശൈത്യകാലത്ത് ഹൃദയത്തെ കാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ

Synopsis

ചർമ്മത്തിന്റെ വരൾച്ച, എക്‌സിമ, സോറിയാസിസ് പൊട്ടൽ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ശൈത്യകാലത്ത് കൂടുതൽ വഷളാകുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ജലദോഷവും പനിയും കൂടാതെ, ഹൃദ്രോഗികൾക്ക് ശൈത്യകാലം കഠിനമായിരിക്കും. പുറത്തെ ഊഷ്മാവ് കുറയുമ്പോൾ ഹൃദയം ഇരട്ടി ശക്തിയായി പമ്പ് ചെയ്യേണ്ടിവരും.   

ശൈത്യകാലത്ത് താപനില കുറയുമ്പോൾ അത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രോഗത്തെ അകറ്റി നിർത്താനും ചർമ്മം, മുടി, സന്ധികളുടെ ആരോഗ്യം എന്നിവ നിലനിർത്താനും ശക്തമായ പ്രതിരോധശേഷി പ്രധാനമാണ്. സന്ധിവാത പ്രശ്നമുള്ളവർക്ക് ശൈത്യകാലം പ്രത്യേകിച്ച് ഏറെ പ്രയാസമാണ്. കാരണം താപനില കുറയുമ്പോൾ സന്ധി വേദന വർദ്ധിക്കുന്നു. 

' ചർമ്മത്തിന്റെ വരൾച്ച, എക്‌സിമ, സോറിയാസിസ് പൊട്ടൽ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ ശൈത്യകാലത്ത് കൂടുതൽ വഷളാകുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ജലദോഷവും പനിയും കൂടാതെ, ഹൃദ്രോഗികൾക്ക് ശൈത്യകാലം കഠിനമായിരിക്കും. പുറത്തെ ഊഷ്മാവ് കുറയുമ്പോൾ ഹൃദയം ഇരട്ടി ശക്തിയായി പമ്പ് ചെയ്യേണ്ടിവരും. ചിലപ്പോൾ കുറഞ്ഞ താപനില രക്തധമനികളെ ചുരുങ്ങാൻ ഇടയാക്കും. അങ്ങനെ ഹൃദയത്തിലേക്കുള്ള ഓക്സിജൻ അപര്യാപ്തതയിലേക്ക് നയിക്കുന്നു. അതിനാൽ ശൈത്യകാലത്ത് ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്...' - അപ്പോളോ ഹോസ്പിറ്റലിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ പ്രിയങ്ക രോഹത്ഗി പറയുന്നു.

ഹൃദയാരോ​ഗ്യത്തിന് ശൈത്യകാലത്ത് കഴിക്കേണ്ടത ഭക്ഷണങ്ങൾ ഏതൊക്കെ...

ബ്രൊക്കോളി...

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമാണ് ബ്രൊക്കോളി. ഇത് ശീതകാല ഇൻഫ്ലുവൻസ വരാതിരിക്കാൻ കഴിക്കേണ്ട മികച്ച ഭക്ഷണമാണ്. ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകൾ, ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ബ്രൊക്കോളി ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്.

കാരറ്റ്, മധുരക്കിഴങ്ങ്...

 മധുരക്കിഴങ്ങിന്റെയും കാരറ്റ് ജ്യൂസിന്റെയും ജ്യൂസ് ശരീരത്തിന് പൊട്ടാസ്യം നൽകുന്നു. ഇത് ഹൃദയത്തിന് ഗുണം ചെയ്യുന്ന ഒരു അവശ്യ ധാതുവാണ്. ഹൈപ്പർടെൻഷൻ കുറയ്ക്കാൻ പൊട്ടാസ്യം നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് പുറമെ കാരറ്റിനും മധുരക്കിഴങ്ങിനും മറ്റ് ഗുണങ്ങളുണ്ട്. സൂര്യനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനും കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യമാണ്. സ്ഥിരമായി ക്യാരറ്റ് കഴിക്കുന്നത് തിമിരം തടയാനും സഹായിക്കും. 

സിട്രസ് ഭക്ഷണങ്ങൾ...

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തെ വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും സംരക്ഷിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിട്രസ് പഴങ്ങളിൽ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയുടെ ലയിക്കുന്ന നാരുകളും ഫ്ലേവനോയ്ഡുകളും ആരോഗ്യകരമായ എച്ച്ഡിഎൽ (അല്ലെങ്കിൽ നല്ല) കൊളസ്ട്രോൾ ഉയർത്താനും ദോഷകരമായ എൽഡിഎൽ (അല്ലെങ്കിൽ ചീത്ത) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും സഹായിക്കും. 

ഓട്സ്...

ആന്റി ഓക്സിഡൻറുകൾ നിറഞ്ഞതും ലയിക്കുന്ന നാരുകൾ ധാരാളമുള്ളതും പോഷകഗുണമുള്ളതും ഹൃദയത്തിനും ഗുണകരവുമായതിനാൽ തണുപ്പിൽ സാധാരണ രോഗങ്ങളെ ചെറുക്കാൻ ഓട്സ് മികച്ചതാണ്.

മാതളനാരങ്ങ...

ധാരാളം ആന്റിഓക്‌സിഡന്റുകളും ഇരുമ്പ്, വിറ്റാമിൻ ബി6, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ ധാരാളം പ്രധാന പോഷകങ്ങളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ചുവന്ന കാപ്‌സിക്കം...

ചുവന്ന കാപ്‌സിക്കത്തിൽ ധാരാളം കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ പഴം സഹായിക്കും

 

PREV
click me!

Recommended Stories

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ
അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത്താഴത്തിന് ശേഷം ഇവ കഴിച്ചാൽ മതിയാകും