
കൊറോണ വൈറസ് വ്യാപനം തടയാന്‍ വാല്‍വുകളുള്ള എന്‍-95 മാസ്‌കുകള്‍ സഹായിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വ്യക്തമാക്കിയിരിക്കുകയാണ്. തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കാനാണ് നിര്‍ദേശം. എന്‍-95 മാസ്‌കുകളുടെ അനുചിതമായ ഉപയോഗം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡിന്റെ വ്യാപാനം തടയാൻ മാസ്‌കുകളിൽ നല്ലത് തുണികൊണ്ട് നിർമിച്ച മാസ്കുകൾ തന്നെയാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കാനഡ മാക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് തുണി മാസ്കുകള്‍ കൊവിഡ് വ്യാപനം തടയാൻ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഐഎംഎ വൈസ് പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു പറയുന്നത്...
'' കൊവിഡ് പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്കുകളുടെ ഉപയോഗം. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത് പോലെ എൻ-95 മാസ്ക് സുരക്ഷിതമല്ലെന്നതാണ് വാസ്തവം. വാൽവുകളുള്ള എൻ 95 മാസ്കുകൾ ഉപോഗിക്കാതിരിക്കുക. എൻ-95 മാസ്കുകൾ ധരിക്കേണ്ടത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരാണെന്നും സാധാരണ ജനങ്ങൾ തുണി കൊണ്ടുള്ള മാസ്ക് ഉപയോഗിച്ചാൽ മതിയാകും. പുറത്ത് പോകുന്നവരും ഓഫീസിൽ ജോലിയ്ക്ക് പോകുന്നവരും തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുന്നതാകും നല്ലത്. ക്യത്യമായി തുണി മാസ്കുകൾ അണുവിമുക്തമാക്കുക. പുറത്ത് പോകുന്നവർ സാധിക്കുമെങ്കിൽ അണുവിമുക്തമാക്കിയ ഒരു തുണി മാസ്ക് കയ്യിൽ കരുതുന്നത് ഏറെ നല്ലതാണ്. തുണി മാസ്കുകൾ ക്യത്യമായി കഴുകി വൃത്തിയാക്കുക...'' - ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നു.
കൊവിഡ് 19; തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കണമെന്ന് പറയുന്നതിന്റെ കാരണം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam