പകലുറക്കം നല്ലതല്ല, പക്ഷേ ചെറുതായി മയങ്ങുന്നത് കൊണ്ട് ചില മെച്ചമുണ്ട് കെട്ടോ...

Published : Jul 05, 2023, 02:04 PM IST
പകലുറക്കം നല്ലതല്ല, പക്ഷേ ചെറുതായി മയങ്ങുന്നത് കൊണ്ട് ചില മെച്ചമുണ്ട് കെട്ടോ...

Synopsis

നമ്മുടെ ശരീരത്തിന് ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്‍റേതായ സമയക്രമം ഉണ്ട്. ഇത്തരത്തില്‍ ഉറക്കത്തിനും ശരീരം കണ്ടെത്തുന്നൊരു സമയമുണ്ട്. എന്നാല്‍ പകലുറങ്ങുമ്പോള്‍ അത് രാത്രിയിലെ ഉറക്കത്തെ ബാധിക്കുകയും ആകെ ശരീരത്തിന്‍റെ താളം മാറുകയും ചെയ്യാം. 

ചിലര്‍ക്ക് പകല്‍സമയങ്ങളില്‍ ഉറങ്ങാൻ ഏറെ ഇഷ്ടമായിരിക്കും. എന്നാല്‍ പകല്‍സമയത്തെ ഉറക്കം അത്ര നല്ലതല്ല എന്ന ഉപദേശം തീര്‍ച്ചയായും ഇവരെ നിരുത്സാഹപ്പെടുത്തും. പകല്‍സമയത്ത് ദീര്‍ഘസമയം ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല. ഇത് രാത്രിയിലെ ഉറക്കം പ്രശ്നത്തിലാക്കും എന്നതാണ് പ്രധാനവിഷയം. 

നമ്മുടെ ശരീരത്തിന് ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്‍റേതായ സമയക്രമം ഉണ്ട്. ഇത്തരത്തില്‍ ഉറക്കത്തിനും ശരീരം കണ്ടെത്തുന്നൊരു സമയമുണ്ട്. എന്നാല്‍ പകലുറങ്ങുമ്പോള്‍ അത് രാത്രിയിലെ ഉറക്കത്തെ ബാധിക്കുകയും ആകെ ശരീരത്തിന്‍റെ താളം മാറുകയും ചെയ്യാം. ഇത് ദഹനം അടക്കം എല്ലാ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ക്രമേണ ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരുപോലെ അവതാളത്തിലുമാകാം. 

അതേസമയം ദിവസത്തില്‍ ഇടയ്ക്ക് അല്‍പസമയം കിടക്കുന്ന ശീലമാണെങ്കില്‍, അതായത് ചെറുമയക്കം എടുക്കുന്ന ശീലമാണെങ്കില്‍ അത് ശരീരത്തിനും മനസിനും വളരെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

പ്രത്യേകിച്ച് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദീപിപ്പിക്കുന്നതിനാണ് പകല്‍ സമയത്തെ ചെറുമയക്കങ്ങള്‍ സഹായിക്കുന്നതത്രേ. ഓര്‍മ്മശക്തി കൂട്ടാനും, ചിന്തകളെയും ശ്രദ്ധയെയും മൂര്‍ച്ചപ്പെടുത്തി ജോലികള്‍ നല്ലരീതിയില്‍ ചെയ്യാനും, ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും, ഫലവത്തായി പഠിക്കാനുമെല്ലാം ചെറുമയക്കം നല്ലതാണത്രേ. മൊത്തത്തില്‍ തലച്ചോറിനെ ചെറുപ്പമാക്കി നിര്‍ത്താൻ സഹായിക്കുന്ന ശീലം എന്നാണിതിനെ വിശേഷിപ്പിക്കപ്പെടുന്നത്. 

മാനസിക സമ്മര്‍ദ്ദം (സ്ട്രെസ് ) കുറയ്ക്കാനും, റിലാക്സ് ചെയ്യിക്കാനും, മൂഡ് മെച്ചപ്പെടുത്താനും, വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്നതിനും, ക്രിയാത്മകമായ കാര്യങ്ങളില്‍ മുന്നിലെത്താനുമെല്ലാം ഈ ശീലം സഹായിക്കുന്നു. അതുപോലെ തന്നെ പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കഴിവും ഇവരില്‍ കൂടുമത്രേ. 

ഇങ്ങനെ ചെറുമയക്കമെടുക്കുന്നത് പല രീതിയില്‍ ആരോഗ്യത്തെ സ്വാധീനിക്കുമ്പോള്‍ അത് ഹൃദയത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നു. അതുപോലെ ആകെ ആരോഗ്യത്തെ പല രീതിയിലും ഉന്മേഷപ്പെടുത്തുന്നു. എന്തായാലും പകല്‍ മയക്കം ഒരു മണിക്കൂറിലധികം പോകുന്നത് അത്ര നല്ലതല്ല. ഏറ്റവും ഉത്തമം 20 മിനുറ്റ് നേരത്തെ മയക്കമാണ്. ഇത് പല തവണകളിലായി എടുക്കുന്നതും നല്ലതാണ്. 

Also Read:- വയറ് കേടായാല്‍ അത് ബാധിക്കുന്ന മറ്റ് രണ്ട് അവയവങ്ങള്‍, അവയുണ്ടാക്കുന്ന പ്രശ്നങ്ങളെ പറ്റിയും അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?