വയറിന്‍റെ ആരോഗ്യം ബാധിക്കപ്പെട്ടാല്‍ ആദ്യമേ ബാധിക്കപ്പെടുന്ന മറ്റ് രണ്ട് ഭാഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ എന്തുകൊണ്ടാണ് വയറിന്‍റെ ആരോഗ്യം ഏറെ പ്രധാനമാണെന്ന് പറയുന്നതെന്ന് കൂടി വ്യക്തമാകും.
വയറ് കേടായാല്‍, അല്ലെങ്കില്‍ വയറിന്‍റെ ആരോഗ്യം ഏതെങ്കിലും വിധത്തില്‍ ബാധിക്കപ്പെട്ടാല്‍ അത് ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും എന്നാണ് പറയപ്പെടാറ്, അല്ലേ?
എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് മിക്കവര്‍ക്കും അറിയില്ലെന്നതാണ് സത്യം. വയറിന്‍റെ ആരോഗ്യം ബാധിക്കപ്പെട്ടാല്‍ ആദ്യമേ ബാധിക്കപ്പെടുന്ന മറ്റ് രണ്ട് ഭാഗങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ എന്തുകൊണ്ടാണ് വയറിന്‍റെ ആരോഗ്യം ഏറെ പ്രധാനമാണെന്ന് പറയുന്നതെന്ന് കൂടി വ്യക്തമാകും.
വയറും കരളും തമ്മിലുള്ള ബന്ധം...
നമ്മുടെ ശരീരത്തില്‍ കരള്‍ എന്ന അവയവം ചെയ്യുന്ന ധര്‍മ്മങ്ങളെ കുറിച്ച് പലര്‍ക്കും അറിവുണ്ടായിരിക്കില്ല. കരളാണ് നമ്മുടെ ശരീരത്തില്‍ നിന്നും വേണ്ടാത്ത പദാര്‍ത്ഥങ്ങള്‍, പലവിധത്തിലും അകത്തെത്തുന്ന വിഷാംശങ്ങള്‍ അടക്കം പുറന്തള്ളുന്നത്. എന്നാല്‍ കരളിന്‍റെ നിലനില്‍പിനും ആരോഗ്യത്തിനും വയറിന്‍റെ ആരോഗ്യം നിര്‍ബന്ധമാണ്.
അതായത് വയറ് കേടായാല്‍ സാധാരണഗതിയില്‍ പോഷകങ്ങളെ സ്വീകരിച്ച് മറ്റുള്ളവയെ പുറന്തള്ളുന്ന പ്രക്രിയയൊന്നും നടക്കില്ല. പകരം ആവശ്യമില്ലാത്ത പലതും സ്വീകരിക്കപ്പെടുന്ന അവസ്ഥയുണ്ടാകാം. വിഷാംശങ്ങളും രോഗാണുക്കളുമെല്ലാം ഇങ്ങനെ സ്വീകരിക്കപ്പെടും. ഇത് കരളിന് ജോലിയാകും. കാരണം കരളിലേക്കാണല്ലോ പുറന്തള്ളപ്പെടേണ്ട ഇവയെല്ലാം എത്തുന്നത്. സാധാരണയില്‍ കവിഞ്ഞ് ജോലി ചെയ്യേണ്ടുന്ന അവസ്ഥ വന്നാല്‍ അത് ക്രമേണ കരളിനെ തളര്‍ത്തും.
അതുപോലെ തന്നെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ ബാലൻസ് തെറ്റിയാല്‍ അതും കരളിനെ ദോഷകരമായി ബാധിക്കും. മൊത്തത്തില്‍ പറയുകയാണെങ്കില്‍ വയര്‍ നന്നായിരുന്നാലേ കരളിനും ദീര്‍ഘകാല നിലനില്‍പുള്ളൂ.
വയറും തലച്ചോറും തമ്മിലുള്ള ബന്ധം...
വയറും തലച്ചോറും തമ്മിലുള്ള ബന്ധവും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. വയര്‍ അസ്വസ്ഥമായാല്‍ പതിയെ നമ്മുടെ മാനസികാവസ്ഥയും മാറും. ആകെയൊരു അസ്വസ്ഥത- ബുദ്ധിമുട്ട് എന്നൊക്കെ വയറിന് പ്രശ്നമുള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ? എന്താണ് കാരണം!
വയറ്റിനകത്ത് വച്ചാണ് സെറട്ടോണിൻ അഥവാ സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ 90 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത്. വയര്‍ കേടാകുമ്പോള്‍ ഇതെല്ലാം താറുമാറാവുകയാണ്. ഇത്തരത്തില്‍ പതിവായി വയറിന് പ്രശ്നമുള്ളവരാണെങ്കില്‍ അവരില്‍ വിഷാദം, ഉത്കണ്ഠ എല്ലാം പിടിപെടാം. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സമൂഹം ബാധിക്കപ്പെട്ടാല്‍ അത് തലച്ചോറിനെ ബാധിക്കും. ഇതോടെ മാനസികാരോഗ്യപ്രശ്നങ്ങളും പതിവാകും. ഇവയെല്ലാം മനുഷ്യരെ എത്രമാത്രം ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലാകാതെ കൊണ്ടുനടക്കേണ്ടത് അത്യാവശ്യമാണ്.
Also Read:- പതിവായി ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

