National Doctor's Day 2023 : ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം ; ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

Published : Jul 01, 2023, 08:51 AM ISTUpdated : Jul 01, 2023, 08:52 AM IST
National Doctor's Day 2023  :  ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം ; ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും

Synopsis

സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു.  “Celebrating Resilience and Healing Hands." എന്നതാണ് ഈ വർഷത്തെ ഡോക്ടർടേഴ്സ് ഡേ പ്രമേയം.   

ഇന്ന് ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം (National Doctors' Day). സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനം ആഘോഷിക്കുന്നു. - “Celebrating Resilience and Healing Hands." എന്നതാണ് ഈ വർഷത്തെ ഡോക്ടർടേഴ്സ് ഡേ പ്രമേയം. 

ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. 1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയിൽ ജനിച്ച ഡോ. ബി.സി.റോയ് കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. 

ഡോ. ബി.സി.റോയ് നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി 1991 ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. 
മെഡിക്കൽ ജീവിതത്തിൽ വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു ഡോ. റോയ്. സ്വന്തം സുരക്ഷ പോലും നോക്കാതെ സ്വന്തം ജീവൻ വരെ പണയം വച്ചാണ് ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നത്. 

വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ ജൂലൈ 1നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലായിരിക്കും. അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്സ് ദിനം. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് 1993ൽ അമേരിക്കയിലെ ജോർജിയയിലാണ്.

ഡോക്ടേഴ്സ് ദിനത്തിൽ അയക്കാം ഈ സന്ദേശങ്ങൾ...

രോഗികളുടെയും സമൂഹങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാരോടും ഞങ്ങൾ നന്ദി പറയുന്നു.

“ഒറ്റരാത്രികൊണ്ട് നിങ്ങൾ ഒരു നല്ല ഡോക്ടറാകില്ല,.ഓരോ ദിവസവും കഠിനാധ്വാനം ചെയ്യണം. ഡോക്‌ടേഴ്‌സ് ദിനാശംസകൾ."

“ഒരു ഡോക്ടറാകുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. നിങ്ങൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്. ഡോക്‌ടേഴ്‌സ് ദിനത്തിൽ നിങ്ങൾക്ക് ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു.

രോഗികളുടെ ക്ഷേമത്തിനായി അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന എല്ലാ ഡോക്ടർമാർക്കും ഡോക്‌ടേഴ്‌സ് ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ. ഹാപ്പി ഡോക്‌ടേഴ്‌സ് ഡേ."

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ