National Doctors' Day 2022 : നാളെ ദേശീയ ഡോക്ടേഴ്സ് ദിനം: ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Published : Jun 30, 2022, 02:21 PM IST
National Doctors' Day 2022 : നാളെ ദേശീയ ഡോക്ടേഴ്സ് ദിനം: ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം

Synopsis

സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം.

നാളെ ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദിനം (National Doctors' Day).  സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തിൽ ഓർക്കാം.

Family Doctors on the Front Line എന്നതാണ് ഈ വർഷത്തെ ദേശീയ ഡോക്ടേഴ്‌സ്‌ ദിനത്തിലെ പ്രമേയം. ഡോ. ബിസി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.  

1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയിൽ ജനിച്ച ഡോ. ബി.സി.റോയ് കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1911ൽ ലണ്ടനിൽ എം.ആർ.സി.പിയും എഫ്.ആർ.സി.എസും പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. അദ്ദേഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി 1991 ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. 

മെഡിക്കൽ ജീവിതത്തിൽ വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു ഡോ. റോയ്. സ്വന്തം സുരക്ഷ പോലും നോക്കാതെ സ്വന്തം ജീവൻ വരെ പണയം വച്ചാണ് ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നത്. 

വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ ജൂലൈ 1നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലായിരിക്കും. അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്സ് ദിനം. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് 1993ൽ അമേരിക്കയിലെ ജോർജിയയിലാണ്.

ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഹെൽത്ത് കെയർ സംഘടനകൾ, വിവിധ ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ ഈ ദിനത്തിൽ പല തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 

കാപ്പി കുടിക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത കുറയ്ക്കുമോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും