ഈ 5 കാര്യങ്ങൾ ശീലമാക്കിയാൽ മലബന്ധം അകറ്റാം

By Web TeamFirst Published Apr 2, 2019, 6:59 PM IST
Highlights

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. അത് പോലെ തന്നെ ഇലക്കറികളും ധാരാളം കഴിക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. രാവിലെ ഉണർന്നാൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക.

മലബന്ധം മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. മലബന്ധത്തിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കാറുണ്ട്. മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ ദോഷവശങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. ശരിയായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ മലബന്ധം നിസാരം അകറ്റാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

വെള്ളം ധാരാളം കുടിക്കുക...

ശരീരത്തിൽ ജലാംശം കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ വെള്ളം ധാരാളം കുടിക്കുക. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നതും ദഹനത്തിനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

പഴങ്ങൾ ധാരാളം കഴിക്കുക...

മലബന്ധ പ്രശ്നം മാറ്റാൻ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ പഴം, തക്കാളി, വെളുത്തുള്ളി, സവാള, ആസ്പരാഗസ്, തൈര് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും. 

വ്യായാമവും യോ​ഗയും...

മലബന്ധം മാറ്റാൻ ഏറ്റവും നല്ലതാണ് വ്യായാമവും യോ​ഗയും. ദിവസവും കൃത്യമായി യോ​ഗ ചെയ്താൽ മലബന്ധ പ്രശ്നങ്ങൾ അകറ്റാനാകും. ദിവസവും രാവിലെ ഓരോ മണിക്കൂർ നടക്കുക‌യോ ഓടുകയോ ചെയ്യുന്നത് മലബന്ധം അകറ്റാം.

‌നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക...

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. അത് പോലെ തന്നെ ഇലക്കറികളും ധാരാളം കഴിക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. രാവിലെ ഉണർന്നാൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. 

ഉണക്കമുന്തിരി കഴിക്കാം....

മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ഉണക്കമുന്തിരി. ദിവസവും ചെറുചൂടുവെള്ളത്തിൽ അൽപം ഉണക്കമുന്തിരി ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുന്നത് മലബന്ധ പ്രശ്നവും ​ഹൃദ്രോ​ഗങ്ങളും തടയാം. ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. 

click me!