Sinus Infection: തണുപ്പുകാലത്തെ സൈനസ്; പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്...

Published : Nov 28, 2022, 03:24 PM ISTUpdated : Nov 28, 2022, 03:29 PM IST
Sinus Infection: തണുപ്പുകാലത്തെ സൈനസ്; പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്...

Synopsis

ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. 

തണുപ്പുകാലത്ത് വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധവരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. സൈനസൈറ്റിസ് തന്നെ പല തരം ഉണ്ട്. 

പല കാരണങ്ങള്‍ കൊണ്ടും സൈനസ് ഉണ്ടാകാം. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. തണുപ്പുകാലത്ത് ജലദോഷം പലരെയും പിടിപ്പെടാറുണ്ട്. ഇത് കഠിനമാകുന്നത് സൈനസിന് കാരണമായേക്കാം.

ലക്ഷണങ്ങള്‍ അറിയാം... 

  • അതിഭയങ്കരമായ തലവേദന
  • മുക്കടപ്പ്
  • ശക്തമായ ജലദോഷം
  • സൈനസുകളില്‍ വേദന
  • മുഖത്ത് വേദന
  • മൂക്കിലൂടെ കഫം വരുക
  • കഫത്തിന്‍റെ കൂടെ രക്തം വരുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങള്‍ ആണ്. 

പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്...

  1. തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ശരീരം എപ്പോഴും ചൂടായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ശരീരത്തിന് ചൂടുനല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
  2. ജലദോഷം ഉണ്ടെങ്കില്‍, അത് മാറാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതിനായി മുഖത്ത് ആവി പിടിക്കുക. അതുപോലെ തന്നെ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.
  3. പൊടിയടിക്കാതെയിരിക്കുക. കൂടാതെ പുക ശ്വസിക്കാതിരിക്കാനും  ശ്രദ്ധിക്കുക. അതിനാല്‍ പുകവലി ഉപേക്ഷിക്കാം
  4. അലര്‍ജി ഉള്ള വസ്തുക്കള്‍ ഉപയോഗിക്കാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. 
  5. വെള്ളം ധാരാളം കുടിക്കുക. കാരണം നിർജ്ജലീകരണവും സൈനസിന്‍റെ ആക്കം കൂട്ടും. 
  6. പോഷകാഹാരം കഴിക്കുക എന്നതും പ്രധാനമാണ്. 
  7. യോഗ ചെയ്യുന്നതും ഗുണം ചെയ്യും. 
  8. തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷവും മൂക്കടപ്പുമൊക്കെ മാറാന്‍ സഹായിക്കും. 

Also Read: ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പഴങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ; കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി