വേനൽക്കാലത്തെ മുഖ സംരക്ഷണം; വീട്ടിൽ പരീക്ഷിക്കാവുന്ന 7 ടിപ്സുകൾ ഇതാ...

By Web TeamFirst Published Apr 12, 2019, 1:15 PM IST
Highlights

നാരങ്ങ നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ്. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും. കരുവാളിപ്പ് മാറ്റാൻ നല്ലൊരു പ്രതിവിധിയാണ് നാരങ്ങ നീര്.

വേനൽക്കാലത്ത് ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ അപ്പോൾ തന്നെ മുഖം ‌കരുവാളിക്കും. കരുവാളിപ്പ് മാറ്റാൻ എപ്പോഴും ബ്യൂട്ടി പാർലറിലേക്ക് പോകാൻ പറ്റില്ലല്ലോ. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും വീട്ടിൽ ചെയ്യാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം. 

നാരങ്ങ നീര് പുരട്ടാം...

നാരങ്ങ നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ്. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും. കരുവാളിപ്പ് മാറ്റാൻ നല്ലൊരു പ്രതിവിധിയാണ് നാരങ്ങ നീര്.

മാതളം ജ്യൂസ്...

പുറത്തിറങ്ങുന്നതിന് മുമ്പ് മാതളം ജ്യൂസ് ഉപയോ​ഗിച്ച് മുഖം കുഴുകുന്നത് കരുവാളിപ്പ് മാറ്റാൻ സഹായിക്കും. മുഖക്കുരു മാറാനും മുഖം തിളങ്ങാനും ഏറ്റവും നല്ല പ്രതിവിധിയാണ് മാതളം ജ്യൂസ്. എല്ലാ ദിവസവും മാതളം ജ്യൂസ് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ​കൂടുതൽ ​ഗുണം ചെയ്യും.

പപ്പായ നീര് പുരട്ടാം...

ചൂരുങ്ങിയ സമയത്തിനുള്ളിൽ ചർമം സുന്ദരമാകാൻ പപ്പായയെ കൂട്ടുപിടിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതൽ നിറവും തിളക്കവും നൽകാൻ പപ്പായ സഹായിക്കും.

‌നാരങ്ങാ നീരും വെള്ളരിക്ക നീരും....

എണ്ണമയമുള്ള ചർമമുള്ളവർ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.

തൈര് പുരട്ടാം...

തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിന്റെ നിറം വർദ്ധിക്കാനിതു സഹായിക്കും.

ഓറഞ്ചു നീരും പാലും...

ഓറഞ്ചു നീരും പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. ചർമ സുഷിരങ്ങളിലെ അഴുക്ക് നീക്കി ചർമം കൂടുതൽ തിളങ്ങാൻ ഇതു സഹായിക്കും.

കറ്റാർവാഴ ജെൽ...

മുഖത്തെ കറുത്തപാടുകൾ മാറാൻ  നല്ലതാണ് കറ്റാർവാഴ ജെൽ. അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.

click me!